മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിന്‍ സമയത്തിൽ ജൂണ്‍ 15 മുതല്‍ മാറ്റം

മംഗളൂരു: മണ്‍സൂണ്‍കാല ട്രെയിന്‍ ഗതാഗതത്തിലെ സമയമാറ്റം ജൂണ്‍ 15 മുതല്‍ നിലവില്‍ വരും. കൊങ്കണ്‍ വഴി കടന്നുപോകുന്ന 38 ജോഡി ട്രെയിനുകളുടെ പുറപ്പെടുന്ന സമയത്തിലും എത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ടാകും. കോഴിക്കോട് വഴി കടന്നുപോകുന്ന ദീര്‍ഘദൂര ട്രെയിനുകളായ എറണാകുളം-നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ്, തിരുവനന്തപുരം- ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്സ് ട്രെയിനുകള്‍ ഉള്‍പ്പെടെ നിരവധി എക്സ്പ്രസ്സ്, സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളുടെ സമയത്തിലാണ് മാറ്റമുണ്ടാകുക.

ട്രെയിൻ, പുറപ്പെടുന്ന സമയം

  • എറണാകുളം – പുണെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22149) : 02.15
  • എറണാകുളം – ഹസ്‌റത്ത് നിസാമുദ്ധീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22655) : 02.15
  • മഡ്ഗാവ് – മംഗളൂരു സെൻട്രൽ മെമു എക്സ്പ്രസ് (10107) : 04.40
  • കൊച്ചുവേളി – അമൃതസർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12483) : 04.50
  • തിരുനെൽവേലി – ഹാപ്പ എക്സ്പ്രസ് (19577) : 05.15
  • തിരുനെൽവേലി – ഗാന്ധിധാം ബിജി ഹംസഫർ എക്സ്പ്രസ് (20923) : 05.15
  • കൊച്ചുവേളി – ലോക്മാന്യ തിലക് ടെർമിനസ് ഗരീബ് രഥ് എക്സ്പ്രസ് (12202) : 07.45
  • കൊച്ചുവേളി – ഇൻഡോർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (20931) : 09.10
  • കൊച്ചുവേളി – പോർബന്ദർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (20909) : 09.10
  • എറണാകുളം – ഹസ്‌റത്ത് നിസാമുദ്ധീൻ മംഗളദ്വീപ് എക്സ്പ്രസ് (12617) : 10.30
  • മംഗളൂരു – ലോക്മാന്യ തിലക് ടെർമിനസ് മത്സ്യഗന്ധ എക്സ്പ്രസ് (12620) : 12.45
  • എറണാകുളം – മഡ്ഗാവ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (10216) : 13.25
  • കോയമ്പത്തൂർ – ഹിസാർ എസി എക്സ്പ്രസ് (22476) : 13.30
  • തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് (12431) : 14.40
  • മഡ്ഗാവ് – മംഗളൂരു സെൻട്രൽ സ്പെഷ്യൽ (06601) : 15.00
  • മംഗളൂരു ജങ്ഷൻ – മുംബൈ സിഎസ്ടി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12134) : 16.35
  • മഡ്ഗാവ് – മംഗളൂരു സെൻട്രൽ വന്ദേ ഭാരത് (20645) : 17.35
  • എറണാകുളം – അജ്മീർ മരുസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12977) : 18.50
  • മഡ്ഗാവ് – എറണാകുളം എക്സ്പ്രസ് (10215) : 21.00
  • തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22653) : 22.00 (വെള്ളി)

ഇതോടെ കേരളത്തിൽനിന്ന് കൊങ്കൺ പാതയിലൂടെയുള്ള ട്രെയിനുകളുടെ സമയം നേരത്തേയാകും. കൊങ്കണിൽനിന്ന് കേരളത്തിലേക്ക് വരുന്ന ട്രെയിനുകൾ നിലവിലുള്ള സമയത്തേക്കാൾ വൈകിയോടും. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രെയിനിന്റെ വേഗതയും റെയിൽവേ കുറച്ചിട്ടുണ്ട്. നിലവിൽ വേഗത 110-120 കി.മീ. ആണ്. മൺസൂൺ വേഗത 40-75 കിലോമീറ്ററായി മാറും.
SUMMARY: Change in train timings via Konkan from June 15

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിലെ എസ്ഐആര്‍ നടപടികള്‍ ഓഗസ്റ്റ് 8 വരെ നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ

ബെംഗളൂരു: കർണാടകയിലെ തീവ്ര വോട്ടർ പട്ടികാ പരിഷ്കരണ നടപടിയുടെ സമയപരിധി ഓഗസ്റ്റ്...

പുരി ജഗന്നാഥ രഥയാത്രയ്ക്കിടെ വൻ തിക്കും തിരക്കും; ഒരാൾ മരിച്ചു, നൂറോളം പേർക്ക് പരുക്ക്

പുരി: ഒഡീഷയിലെ പുരിയില്‍ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും...

ഇന്നും ഇരുട്ടില്‍ തന്നെ; സംസ്ഥാനത്ത് പവർകട്ട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. വൈകുന്നേരം 7 നും...

വീണ്ടും പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

ബെംഗളൂരു: പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന് കാമുകന്റെ സഹോദരന്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു....

5 കോടിയുടെ എംഡിഎംഎ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു : മംഗളൂരു പോലീസ് നടത്തിയ ലഹരി വിരുദ്ധ ഓപ്പറേഷനിൽ 5.20...

ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ ട്രാക്കിലിറങ്ങും, പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ റെയിൽ ഗതാഗത മേഖലയിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് ഇന്ത്യയുടെ...

രാമായണ മാസാചരണത്തിന് നാളെ തുടക്കം

ബെംഗളൂരു: ക്ഷേത്രങ്ങളും വീടുകളും ഭക്​തിസാന്ദ്രമാക്കി രാമായണമാസത്തിന്​ നാളെ തുടക്കമാകും. ഇനി 30​...

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും....

Related Articles

Popular Categories