ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ. താനും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിൽ അധികാരം പങ്കിടൽ ധാരണ മുമ്പ് ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ ഔദ്യോഗികമായി തീരുമാനം എടുക്കേണ്ടത് പാർട്ടി ആണെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായിട്ടാണ് നേതൃമാറ്റ വിഷയത്തിൽ സിദ്ധരാമയ്യ പ്രതികരിക്കുന്നത്.
പാർട്ടി ഹൈക്കമാൻഡാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും പാർട്ടി തീരുമാനം എന്ത് തന്നെയായാലും അനുസരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. അടുത്തിടെ മുഖ്യമന്ത്രി സ്ഥാനത്ത് താൻ അഞ്ച് വർഷം പൂർത്തിയാക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. ശിവകുമാറിന് പുറമെ, പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയും മുഖ്യമന്ത്രി സ്ഥാനത്തിന് ആവശ്യമുയർത്തിയിട്ടുണ്ട്. ഇരുനേതാക്കളുടെയും അണികൾ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്തിയിരുന്നു. പിന്നാലെ നേതൃമാറ്റ വിഷയത്തിൽ നേതാക്കൾ ആരും പ്രതികരിക്കരുതെന്ന് പാർട്ടി ഹൈക്കമാൻഡ് കർശന താക്കീത് നൽകിയിരുന്നു.
TAGS: KARNATAKA | SIDDARAMIAH
SUMMARY: Siddaramaiah hints at Karnataka power-sharing pact
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…