ബെംഗളൂരു: ചന്നപട്ടണ ബെംഗളൂരുവിൻ്റെ ഭാഗമാക്കാൻ സർക്കാർ ആലോചിക്കുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നിലവിൽ രാമനഗരയ്ക്ക് കീഴിലാണ് ചന്നപട്ടണ ഉൾപ്പെടുന്നത്. എന്നാൽ ആദ്യകാലം മുതൽ ബെംഗളൂരു നഗരവുമായി അടുത്ത ബന്ധം ചന്നപട്ടണയ്ക്കുണ്ട്. ഈ സാഹചര്യത്തിലാണ് ചന്നപട്ടണയെ ബെംഗളൂരുവിന്റെ ഭാഗമാക്കാൻ തീരുമാനിച്ചതെന്ന് ശിവകുമാർ പറഞ്ഞു. ഹോസ്കോട്ട്, ദേവനഹള്ളി, മാഗഡി, കനകപുര എന്നിവയെല്ലാം ബെംഗളൂരുവിലാണ്.
2023 ഒക്ടോബറിൽ രാമനഗരയെ ബെംഗളൂരുവിന്റെ ഭാഗമാക്കുമെന്ന് ശിവകുമാർ അറിയിച്ചിരുന്നു. ജില്ലയെ ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ നിർദേശത്തെ എതിർത്ത് നിരവധി പേരാണ് രംഗത്ത് വന്നിരുന്നത്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ചന്നപട്ടണയിൽ നിന്ന് കോൺഗ്രസ് എംഎൽഎയെ തിരഞ്ഞെടുത്ത് പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും എങ്കിൽ മാത്രമേ ചന്നപട്ടണയെ ബെംഗളൂരുവിന്റെ ഭാഗമാക്കാൻ സാധിക്കുള്ളുവെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
TAGS: BENGALURU | DK SHIVAKUMAR
SUMMARY: Channapattana will be part of bengaluru soon says shivakumar
തിരുവനന്തപുരം: നാലു ചലച്ചിത്ര പുരസ്കാര നേട്ടങ്ങളുടെ നിറവില്‍ നില്ക്കുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' രാജ്യാന്തരവേദിയിലേക്കും. ലോസ് ആഞ്ചിലിസിലെ ഓസ്കര് അക്കാദമി…
ഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതി സുപ്രധാനമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയപാതയടക്കമുള്ള റോഡുകളില്‍ നിന്നും…
തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.…
മോസ്കോ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 ദിവസം മുമ്പ് കാണാതായ അജിത് സിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…
കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ,…