ഛത്തീസ്ഗഢിലെ നാരായണ്‍പൂരില്‍ രണ്ട് സ്ത്രീള്‍ ഉള്‍പ്പെടെ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. നാരായണ്‍പൂര്‍ കങ്കര്‍ അതിര്‍ത്തി പ്രദേശത്തെ അബുജ്മദില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ സുരക്ഷാ സേന കൊലപ്പെടുത്തിയത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്നും എകെ 47 ഉള്‍പ്പെടെ വന്‍തോതില്‍ ആയുധ ശേഖരങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തി.
ഇന്ന് രാവിലെ 6 മണിക്കാണ് ഏറ്റുമുട്ടല്‍ നടന്നത്. ‘ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡിന്റെയും (ഡിആര്‍ജി) സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെയും (എസ്ടിഎഫ്) സംയുക്ത സംഘം തിങ്കളാഴ്ച രാത്രി മുതലാണ് മാവോയിസ്റ്റ് വേട്ട ആരംഭിച്ചത്. ടെക്‌മെറ്റയ്ക്കും കാക്കൂറിനും ഇടയിലുള്ള വനമേഖലയിലായിരുന്നു വെടിവെപ്പ് നടന്നത്.
മരിച്ച മാവോയിസ്റ്റുകള്‍ ആരൊക്കെയാണെന്നുള്ള തിരിച്ചറിയില്‍ പരിശോധന നടക്കുകയാണ്. ഏപ്രില്‍ 17ന് 29 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. കാങ്കര്‍ ജില്ലയില്‍ ശങ്കര്‍, ലളിത, രൂപി എന്നീ മാവോയിസ്റ്റുകള്‍ തിരഞ്ഞെടുപ്പ് സമയത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് സുരക്ഷാസേന മാവോയിസ്റ്റ് വേട്ട ആരംഭിച്ചത്.
മലപ്പുറം: ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്‍കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്‍കാൻ കോടതി…
തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം…
ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…