ചെന്നൈ: പൊങ്കൽ പ്രമാണിച്ച് ചെന്നൈ എഗ്മോർ – മംഗളൂരു സ്പെഷ്യൽ ട്രെയിൻ സർവീസ് നാളെ. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് ട്രെയിൻ ചെന്നൈ എഗ്മോർ സ്റ്റേഷനിൽ നിന്ന് പുറപ്പെടുക. തുടർന്ന് ചൊവ്വാഴ്ച രാവിലെ 8:50ന് ട്രെയിൻ മംഗളൂരു ജംഗ്ഷനിലെത്തിച്ചേരും. പൊങ്കലിന് ചെന്നൈയിൽ നിന്ന് സേലം ഭാഗത്തേക്കും കേരളത്തിലേക്കും വരുന്നവർക്ക് ഉപകാരപ്പെടുന്ന സർവീസാണിത്.
ആകെ 19 സ്റ്റോപ്പുകളുള്ള ട്രെയിനിന് കേരളത്തിൽ മാത്രം 10 സ്റ്റോപ്പുകളാണുള്ളത്. ചെന്നൈ എഗ്മോറിൽ നിന്ന് വൈകീട്ട് മൂന്നിന് പുറപ്പെടുന്ന ട്രെയിൻ പേരമ്പൂർ 3:45, തിരുവള്ളൂർ 4:13, അരക്കോണം 4:38, കാട്പാഡി 5:43, ജോളാർപേട്ടൈ 6:58, സേലം 8:37, ഈറോഡ് 9:40, തിരുപ്പൂർ 10:33, കോയമ്പത്തൂർ 11:27 സ്റ്റേഷനുകൾ പിന്നിട്ട് ചൊവ്വാഴ്ച പുലർച്ചെ 1:55നാണ് ട്രെയിൻ പാലക്കാട് എത്തുക.
പാലക്കാട് നിന്ന് പുലർച്ചെ 2:05ന് പുറപ്പെടുന്ന ട്രെയിൻ ഷൊർണൂർ 3:00 തിരൂർ 3:43, കോഴിക്കോട് 4:27, വടകര 5:08, തലശേരി 5:33, കണ്ണൂർ 6:07, പയ്യന്നൂർ 6:34, കാഞ്ഞങ്ങാട് 7:03, കാസർകോട് 7:28 സ്റ്റേഷനുകൾ പിന്നിട്ട് 8:50 ഓടെ ട്രെയിൻ മംഗളൂരു ജംഗ്ഷനിലെത്തിച്ചേരും.
TAGS: NATIONAL | SPECIAL TRAIN
SUMMARY: Special trains from mangalore and chennai to start tomorrow
തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര…
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് പെന്‍ഷന്‍ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട…
പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് ആക്രിക്കടയ്ക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയില്‍. സംഭവ സ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ്…
മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍…
കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…