Categories: SPORTSTOP NEWS

ഐപിഎൽ; പ്ലേ ഓഫ് കാണാതെ ചെന്നൈ പുറത്ത്

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേഓഫ് കാണാതെ പുറത്ത്. നിർണയക മത്സരത്തിൽ പഞ്ചാബിനോട് തോറ്റു. 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ ജയം 4 വിക്കറ്റിന്. പഞ്ചാബിനായി നായകൻ ശ്രേയസ് അയ്യരും പ്രഭ്സിമ്രാൻ സിങ്ങും അർദ്ധസെഞ്ചുറി നേടി. രണ്ട് പന്ത് ബാക്കി നിൽക്കെയാണ് പഞ്ചാബ് വിജയലക്ഷ്യം കണ്ടത്.

പഞ്ചാബിനായി ക്യാപ്റ്റൻ നാല് സിക്‌സറുകളും അഞ്ച് ഫോറുകളും അടക്കം 72 റൺസ് നേടിയാണ് നായകൻ ശ്രേയസ് അയ്യർ തിളങ്ങിയത്. മൂന്ന് സിക്‌സറുകളും അഞ്ച് ഫോറുമടക്കം 54 റൺസ് നേടി പ്രഭ്സിമ്രാൻ സിങ്ങും വിജയത്തിന് വഴിയൊരുക്കി. ആദ്യം ബാറ്റുചെയ്ത ചെന്നൈ 19.2 ഓവറിൽ 190-ന് പുറത്തായി. യുസ്‌വേന്ദ്ര ചഹലിന്റെ ഹാട്രിക്കാണ് ചെന്നൈയെ തകർത്തത്. ചെഹൽ മൂന്നോവറിൽ 32 റൺസ് വിട്ടുനൽകി നല് വിക്കറ്റെടുത്തു.

സാം കറന്റെ ഇന്നിങ്‌സ് മികവിലാണ് ചെന്നൈ സൂപ്പർ കിങ്‌സ് മികച്ച സ്കോറിലെത്തിയത്. 47 പന്തിൽനിന്ന് നാല് സിക്‌സും ഒമ്പത് ഫോറുമടക്കം 88 റൺസെടുത്ത സാം കറനാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. പഞ്ചാബിനായി അർഷ്ദീപ് സിങ്ങും മാർക്കോ യാൻസനും രണ്ടു വിക്കറ്റുകൾ വീതം നേടി.

TAGS:SPORTS | IPL
SUMMARY: IPL 2025 CSK knocked out in race for playoffs

Savre Digital

Recent Posts

ബെംഗളൂരു-ബെളഗാവി വന്ദേഭാരത് ട്രെയിൻ; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് റെയിൽവേ

 ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…

6 minutes ago

സന്ദർശകർക്കായി 36 ലക്ഷം പൂക്കൾ; ലാൽബാഗിൽ സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ…

26 minutes ago

ബലെബാരെ ചുരത്തിൽ ഭാരവാഹന നിയന്ത്രണം

ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…

2 hours ago

കാട്ടാന ആക്രമണത്തിൽ 63-കാരന് പരുക്ക്

ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…

2 hours ago

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…

9 hours ago

മതപരിവർത്തന ആരോപണം; ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം

ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…

10 hours ago