പെരിന്തൽമണ്ണ: ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് പുരസ്കാരത്തിന് നടൻ ഇന്ദ്രൻസിന്റെ ആത്മകഥ ”ഇന്ദ്രധനുസ്സ് ‘ തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 28ന് വൈകിട്ട് 3.30ന് പെരിന്തൽമണ്ണ ടൗൺ സ്‌ക്വയറിൽ നടക്കുന്ന ചെറുകാട് അനുസ്മരണത്തിൽ മന്ത്രി എം.ബി. രാജേഷ് പുരസ്കാരം നൽകും. കഥാകൃത്ത് അശോകൻ ചരുവിൽ, ഡോ. കെ.പി. മോഹനൻ, കവി ഒ.പി.സുരേഷ് എന്നിവരാണ് അവാർഡ് നിർണ്ണയ സമിതിയിലുണ്ടായിരുന്നത്.
കണ്ണീര്‍ക്കണങ്ങളില്‍ മഴവില്ല് വിരിയിക്കുന്ന ഇന്ദ്രജാലമാണ് തന്റെ ആത്മകഥാരചനയില്‍ ഇന്ദ്രന്‍സ് പ്രകടിപ്പിയ്ക്കുന്നതെന്ന് സമിതി വിലയിരുത്തി. ലോക പ്രശസ്ത ആത്മകഥകളില്‍ ഒന്നായ ചാര്‍ളി ചാപ്ലിന്റെ ആത്മകഥയില്‍ പ്രകടമാകുന്ന തരത്തില്‍ കണ്ണീരിന്റെ ലാവണ്യവും നര്‍മ്മവും ഇന്ദ്രധനുസ്സില്‍ വായനക്കാര്‍ അനുഭവിക്കുന്നു. നാട്ടുഭാഷയുടെ ചാരുതയും നാടന്‍ മനുഷ്യരുടെ ജീവിതഗന്ധവും ഈകൃതിയെ വ്യതിരിക്തമാക്കുന്നു എന്നും ജീവിതപ്പാതയുടെ കരുത്തും കാന്തിയും പ്രകടമാക്കുന്നതാണ് അവാര്‍ഡ് കൃതിയെന്നും സമിതി അഭിപ്രായപ്പെട്ടു.
<br>
TAGS : AWARD | INDRANS
SUMMARY :
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…