ഛത്തിസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഗംഗളൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ വനമേഖലയില്‍ ശനിയാഴ്ച രാവിലെ 8.30നായിരുന്നു ഏറ്റമുട്ടലുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി.
മാവോയിസ്റ്റ് ഓപ്പറേഷനുമായി ബന്ധപ്പെട്ട് സുരക്ഷാ സേനയുടെ സംയുക്ത സംഘം നടത്തിയ തിരച്ചിലിനിടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്, സംസ്ഥാന പോലീസിന്റെ സ്പെഷ്യല്‍ ടാക്സ് ഫോഴ്സ്, സിആര്‍പിഎഫ്, കോബ്ര യൂണിറ്റ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് മാവോയിസ്റ്റുകളുടെ സാന്നിധ്യം പ്രദേശത്തുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരച്ചിലാരംഭിച്ചത്.
മാവോയിസ്റ്റുകളുടെ ഐഇഡി ആക്രമണത്തില്‍ ഡിസ്ട്രിക്റ്റ് റിസര്‍വ് ഫോഴ്സിലെ എട്ടു ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്.
TAGS : CHATTISGARH
SUMMARY : Clash in Chhattisgarh; Eight Maoists were killed
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിനോട് നാലു സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി വി അന്‍വര്‍. ഇതുമായി ബന്ധപ്പെട്ട് ഉടന്‍…
ചെന്നൈ: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷന്റെ(ഡിബിടിഎ) നേതൃത്വത്തിൽ ജനുവരി 9, 10 തീയതികളിൽ ചെന്നൈയിൽ വിവർത്തന ശില്പശാലകൾ സംഘടിപ്പിക്കുന്നു. ദ്രാവിഡ…
ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊന്നു. ഉപ്പുതറ മലയക്കാവില്‍ സ്വദേശിനി രജനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍…
ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം വൈറ്റ്ഫീൽഡ് ബെ ഗ്രിൽ ഹോട്ടലിൽ നടന്നു. അംഗങ്ങളുടെ കലാപരിപാടികളും,…
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാത്സംഗ കേസില്‍ പരാതിക്കാരി ഹൈക്കോടതിയില്‍. രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജിയില്‍ തീരുമാനമെടുക്കുന്നതിനു…
ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ നിന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ ഇലക്ട്രോണിക്സ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു,…