LATEST NEWS

വിയോജിപ്പിനിടെ മുഖ്യമന്ത്രി രാജ്ഭവനില്‍; ഭാരതാംബ ചിത്രം ഒഴിവാക്കി

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവനില്‍ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മില്‍ രൂക്ഷമായ തർക്കം നിലനില്‍ക്കുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി രാജ്ഭവനിലെത്തി. രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ ‘രാജ്ഹംസി’ന്റെ പ്രകാശനചടങ്ങില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തിയത്.

ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച കാവിക്കൊടിയുള്ള ഭാരതാംബയുടെ ചിത്രം ചടങ്ങിന്റെ വേദിയില്‍ ഉണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. ദേശീയ പതാക മാത്രമാണ് വേദിയില്‍ പ്രദർശിപ്പിച്ചിരുന്നത്. പ്രകാശനം ചെയ്ത മാസികയിലെ ഉള്ളടക്കത്തില്‍ വിയോജിപ്പുണ്ടെന്ന് മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 200 വ്യാഖ്യാനിച്ച ലേഖനത്തോടാണ് വിമര്‍ശനം.

എന്നാല്‍ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് ഗവര്‍ണര്‍ മറുപടി പറഞ്ഞില്ല. മാസികയ്ക്ക് ഏറെ പ്രസക്തിയെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. സര്‍ക്കാരില്‍ നിന്ന വ്യത്യസ്ത വീക്ഷണങ്ങള്‍ വന്നേക്കാം. ആ അഭിപ്രായങ്ങള്‍ സര്‍ക്കാരിന്റേതെന്ന് കരുതേണ്ട. വിരുദ്ധാഭിപ്രായങ്ങള്‍ സര്‍ക്കാരിനെ അലോസരപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

SUMMARY: Chief Minister at Raj Bhavan amid disagreement; Bharatamba picture removed

NEWS BUREAU

Recent Posts

മോഷണക്കേസ് പ്രതികള്‍ പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

കൊല്ലം: കൊല്ലം കടയ്ക്കലില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു. തിരുവനന്തപുരം പാലോട് പോലീസ് മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത സെയ്ദലവി,…

5 minutes ago

കരൂര്‍ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ വിജയ്

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ…

40 minutes ago

പാരാ അത്‌ലറ്റിക്‌സില്‍ ഭാരതത്തിന് ആദ്യ സ്വര്‍ണ മെഡല്‍

ന്യൂഡൽഹി: ജെഎല്‍എൻ സ്റ്റേഡിയത്തില്‍ നടന്ന പുരുഷ ഹൈജമ്പ് ടി63 ഫൈനലില്‍ സ്വർണ്ണം നേടി 2025 ലെ ലോക പാരാ അത്‌ലറ്റിക്സ്…

2 hours ago

കരൂര്‍ ദുരന്തം; 38 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ മരിച്ചു. മരിച്ചവരില്‍ പതിനേഴു സ്ത്രീകളും ഉള്‍പ്പെടുന്നു. ഇതില്‍ 38…

3 hours ago

മാധ്യമപ്രവർത്തകൻ ഇഖ്ബാൽ ചേന്നരക്ക് യാത്രയയപ്പ് നൽകി

ബെംഗളൂരു: തനിമ കലാ സാഹിത്യവേദി ബെംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകൻ ഇഖ്ബാൽ ചേന്നരക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു. ബെംഗളൂരു ഹിറ സെന്ററിൽ…

4 hours ago

പൊതു അവധി; പി എസ് സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ ഈ മാസം 30നു (ചൊവ്വാഴ്ച) നടത്താനിരുന്ന എല്ലാ പരീക്ഷകളും പിഎസ്‍സി…

4 hours ago