Categories: KERALATOP NEWS

‘അസത്യം പറക്കുമ്പോൾ സത്യം മുടന്തുന്നു’; വയനാട് കണക്ക് വിവാദത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യധാരാ മാധ്യമങ്ങളും പത്രങ്ങളും വയനാട് കണക്കിനെതിരേ വ്യാപകമായ ആക്ഷേപം അഴിച്ചു വിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അസത്യം പറക്കുമ്പോൾ സത്യം അതിന്റെ പിന്നാലെ മുടന്തുമെന്ന പ്രശസ്ത എഴുത്തുകാരന്‍ ജൊനാദന്‍ സ്വിഫ്റ്റിന്റെ വാക്കുകള്‍ കടമെടുത്തു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മാധ്യമങ്ങള്‍ ദുഷ് പ്രചാരണം അഴിച്ചു വിട്ടപ്പോള്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടും അതിനൊന്നും വലിയ രീതിയില്‍ ഫലം ഉണ്ടായില്ല. കേരളം ലോകത്തിന് മുന്നില്‍ അവഹേളിക്കപ്പെട്ടു. വയനാട്ടില്‍ ചെലവിട്ട കണക്കുമായി സർക്കാർ എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രമുഖ മാധ്യമങ്ങളുടെ തലക്കെട്ട്. പെട്ടെന്ന് കേള്‍ക്കുമ്പോ ആരും ഞെട്ടിപ്പോകുന്ന തരത്തിലാണ് കണക്കുകളാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്.

ഒറ്റ ദിവസം കൊണ്ട് ഇത് പോലുള്ള വാർത്തകള്‍ ലോകം മുഴുവൻ സഞ്ചരിക്കുന്നു. വയനാട് പുനരധിവാസത്തില്‍ സർക്കാർ കള്ളക്കണക്ക് കൊടുത്തു എന്ന് ആരോപിച്ചു. വാർത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. അസത്യം പറന്നപ്പോള്‍ പിന്നാലെ വന്ന സത്യം മുടന്തുകയാണ്. അങ്ങനെ മുടന്താനെ സർക്കാർ വാർത്താ കുറിപ്പിന് പോലും കഴിഞ്ഞുള്ളുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

മെമ്മോറാണ്ടത്തിന്റെ കണക്കുകള്‍ ചെലവിന്റെ കണക്കായി കാണിച്ചാണ് വ്യാജവാർത്ത ഉണ്ടാക്കിയത്. ഇതുവഴിദ്രോഹിച്ചത് ഇരകളായ ജനങ്ങളെയാണ്. കേന്ദ്ര നിർദേശം കൃത്യമായി പാലിച്ച്‌ തയാറാക്കിയ മെമ്മോറാണ്ടമാണ്. ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ മെമ്മോണ്ടും തയ്യാറാക്കാൻ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ സർക്കാരിനു ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ ചിലരില്‍ അസ്വാരസ്യം ഉണ്ടാക്കി. അതാണ് ഇപ്പോള്‍ പുറത്തുവന്ന വ്യാജ വാർത്തയ്ക്ക് പിന്നില്‍. ദുഷ്ട ലക്ഷ്യമാണ് ഇതിനുപിന്നില്‍. ഇതൊരു സാധാരണ മാധ്യമപ്രവർത്തനമല്ല. നശീകരണ മാധ്യമപ്രവർത്തനമാണ്. ഇത് സമൂഹത്തിനെതിരായ കുറ്റകൃത്യമാണ്.

മാധ്യമങ്ങള്‍ വിവാദ നിർമ്മാണശാലകളായി മാറി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ കച്ചവട രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കുക എന്ന നിലയിലേക്ക് അധഃപതിക്കുന്ന അവസ്ഥ വന്നിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറയുന്നു.

TAGS : WAYANAD LANDSLIDE | PINARAYI VIJAYAN
SUMMARY : Chief Minister criticizes the media in the Wayanad calculation controversy

Savre Digital

Recent Posts

പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന

കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…

7 minutes ago

മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു

ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…

52 minutes ago

എട്ടുവയസുകാരിയെ പീഡിപ്പിച്ച ബന്ധുവിന് 97 വര്‍ഷം കഠിനതടവ്

മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…

1 hour ago

വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ; പാക് വിമാനങ്ങള്‍ക്ക് ഒക്ടോബര്‍ 24 വരെ പ്രവേശനമില്ല

ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…

2 hours ago

ഇൻഡോറിൽ മൂന്നുനില കെട്ടിടം തകർന്ന് രണ്ട് മരണം

ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…

2 hours ago

വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ ഒളിച്ച് അഫ്ഗാന്‍ ബാലന്‍ യാത്ര ചെയ്തത് കാബൂളിൽ നിന്ന് ഡൽഹിയിലേക്ക്!!

വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…

4 hours ago