Categories: NATIONALTOP NEWS

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി; ഒമര്‍ അബ്ദുള്ളയുടെ സത്യപ്രതിജ്ഞ ഈ മാസം 16ന്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഒമര്‍ അബ്ദുള്ളയെ ക്ഷണിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ള ഈ മാസം 16ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 11.30 മുതലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരാണ് അധികാരമേല്‍ക്കുന്നത്.

ആറ് വര്‍ഷത്തെ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് കഴിഞ്ഞ ദിവസം ഔദ്യോഗിക ഉത്തരവ് ഇറങ്ങി. ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസാണ് ഭരണം പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്തത്. നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം ഒരുങ്ങുന്നതിന്റെ ഭാഗമായാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. 2019 ഒക്ടോബര്‍ 31 നാണ് ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
<BR>
TAGS : JAMMU KASHMIR | OMAR ABDULLAH
SUMMARY : Chief Minister of Jammu and Kashmir. Oath of Omar Abdullah on 16th of this month

Savre Digital

Recent Posts

സാങ്കേതിക തകരാര്‍; ചെറുവിമാനം അടിയന്തരമായി ദേശീയപാതയില്‍ ഇറക്കി

ചെന്നൈ: തമിഴ്നാട്ടില്‍ പുതുക്കോട്ടൈ ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി - പുതുക്കോട്ടൈ ദേശീയ പാതയില്‍ ചെറിയ സ്വകാര്യ പരിശീലന വിമാനം…

4 minutes ago

അരൂര്‍ അപകടം: മരണപ്പെട്ട ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ആലപ്പുഴ: അരൂരില്‍ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് മരിച്ച പിക് അപ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന്…

1 hour ago

ഡൽഹി സ്ഫോടനം: ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു

ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്‍എൻജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…

2 hours ago

റെക്കോര്‍ഡ് കുതിപ്പ്: സ്വര്‍ണവില ഇന്ന് പവന് 1,680 രൂപ കൂടി

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…

3 hours ago

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ആരംഭിച്ചു

തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്‍നിന്നും ഡോക്ടർമാർ…

4 hours ago

ഗോവധം: ഗുജറാത്തില്‍ മൂന്ന് പേര്‍ക്ക് ജീവപര്യന്തം

അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച്‌ ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ്…

5 hours ago