ചൈനീസ്: ചൈനീസ് പ്രമുഖ നടനും ഗായകനുമായ അലൻ യു മെങ്ലോംഗ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. 37 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അലന്റെ മരണ വിവരം വെയ്ബോയിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലൂടെ അദ്ദേഹത്തിന്റെ മാനേജ്മെന്റ് ടീം അറിയിക്കുകയായിരുന്നു.
ഏറെ ഞെട്ടലോടെയാണ് അലന്റെ മരണവാർത്ത സിനിമ ലോകം അറിഞ്ഞത്. ഗായകന്റെ വിയോഗത്തില്‍ സിനിമാ ലോകം ഒന്നടങ്കം ദുഃഖം രേഖപ്പെടുത്തി. 2007-ല്‍ ‘മൈ ഷോ, മൈ സ്റ്റൈല്‍’ എന്ന ടാലന്റ് റിയാലിറ്റി ഷോയിലൂടെയാണ് അലൻ കരിയർ ആരംഭിക്കുന്നത്. പിന്നീട് 2011-ല്‍ ‘ദി ലിറ്റില്‍ പ്രിൻസ്’ എന്ന ഹ്രസ്വചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ചു.
പിന്നീട് ‘ഗോ പ്രിൻസസ് ഗോ’, ‘ലവ് ഗെയിം ഇൻ ഈസ്റ്റേണ്‍ ഫാന്റസി’, ‘ഫ്യൂഡ്’, ‘എറ്റേണല്‍ ലവ്’ എന്നിവയുള്‍പ്പെടെ നിരവധി ചൈനീസ് പരമ്ബരകളില്‍ അദ്ദേഹം അഭിനയിച്ചു. നിരവധി സംഗീത വീഡിയോകളും അലൻ പുറത്തിറക്കിയിട്ടുണ്ട്. അഭിനയത്തിന് പുറമെ, യു ഒരു മ്യൂസിക് വീഡിയോ സംവിധായകനായും അലൻ പ്രവർത്തിച്ചിട്ടുണ്ട്.
SUMMARY: Chinese actor and singer Alan Yu Menglong dies after falling from building
ബെംഗളൂരു: വീട്ടിൽ കരിയിലകൾ കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ മംഗളൂരു പാണ്ഡേശ്വരം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ചികിത്സക്കിടെ മരിച്ചു. കാസറഗോഡ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 280 രൂപ വര്‍ധിച്ച് 1,04,520 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന്…
ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) ഉള്‍പ്പെടുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തില്‍.…
ടെഹ്റാന്: ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 600 കടന്നു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്‍…
കൊച്ചി: ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാൻ പ്രത്യേകനിയമം വേണമെന്ന് ഹൈക്കോടതി. ദേവസ്വം മാനുവല്‍ പ്രകാരമുള്ള തെറ്റ് ചെയ്തുവെന്നു പറഞ്ഞാല്‍ അത് ക്രിമിനല്‍ കുറ്റമായി…
തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാപൂരമായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ നാളെ തിരിതെളിയും. രാവിലെ 10ന് തേക്കിൻകാട് മൈതാനിയിലെ…