BENGALURU UPDATES

മലയാളി ദമ്പതിമാരുടെ പേരിലുള്ള ചിട്ടിതട്ടിപ്പുകേസ്; അന്വേഷണം സിഐഡി ഏറ്റെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി ദമ്പതികൾ പ്രതിയായ കോടിക്കണക്കിന് രൂപയുടെ ചിട്ടിതട്ടിപ്പ് കേസിന്റെ അന്വേഷണം പോലീസിന്റെ സിഐഡി വിഭാഗത്തിന് കൈമാറി. കോടതി നിർദേശപ്രകാരമാണ് നടപടി.പണം നഷ്ടപ്പെട്ട 410 പേർ നൽകിയ പരാതിയിൽ രാമമൂർത്തി നഗർ പോലീസ് അന്വേഷണം നടത്തി വരികയാണ്. സിഐഡി ഉദ്യോഗസ്ഥർ രാമമൂർത്തി നഗറിലെ ചിട്ടിക്കമ്പനി ഓഫീസിലെത്തി അന്വേഷണംതുടങ്ങി. ജീവനക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.

രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇവർ നിക്ഷേപകരിൽനിന്ന് ശേഖരിച്ച കോടിക്കണക്കിന് രൂപയുമായി മുങ്ങിയെന്നാണ് കേസ്. ബെംഗളൂരുവിൽനിന്ന് കൊച്ചിയിലെത്തിയശേഷം മുംബൈ വഴി കെനിയയിലെ നെയ്‌റോബിയിലേക്ക് പോയതായി നേരത്തെ വിവരംലഭിച്ചിരുന്നു. 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പോലീസിന്റെ നിഗമനം, ബെംഗളൂരുവിൽ 25 വർഷമായി പ്രവർത്തിച്ചുവരുന്ന ചിട്ടിക്കമ്പനിയാണ്. പണംനഷ്ടമായവരിൽ ഭൂരിഭാഗവും മലയാളികളാണ്.. ഒന്നരക്കോടി വരെ സ്ഥിരനിക്ഷേപം ചെയ്തവരും പെൻഷൻ തുക ലഭിച്ച 60 ലക്ഷം രൂപ നിക്ഷേപിച്ചവരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഇതിനിടെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ ജാമ്യംതേടി ദമ്പതിമാർ നൽകിയ ഹർജി തിങ്കളാഴ്ച ബെംഗളൂരു പ്രിൻസിപ്പൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി പരിഗണിച്ചു. തുടർവാദത്തിനായി ബുധനാഴ്ചത്തേക്ക് മാറ്റി.
SUMMARY: Chit fund fraud case involving Malayali couple; CID takes over investigation

NEWS DESK

Recent Posts

ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് 21 വരെ തടഞ്ഞു

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ഈ മാസം 21 വരെ അറസ്റ്റ്…

3 minutes ago

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. രാജ്യാന്തര വിപണിയിലും വില കൂടി. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള…

22 minutes ago

തൃശ്ശൂരില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തൃശ്ശൂർ: തൃശ്ശൂരില്‍ അടാട്ട് അമ്പലക്കാവില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശില്‍പ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്.…

1 hour ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: വടകര ഏറാമല ആദിയൂർ തുണ്ടിയിൽ കുനിയിൽ മനോജന്റെ (വടകര മുനിസിപ്പാലിറ്റി) മകൻ വരുൺ (22) ബെംഗളൂരുവിൽ അന്തരിച്ചു. കൂട്ടുകാർക്കൊപ്പം…

1 hour ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് താമരശ്ശേരി സ്വദേശി ഗോപിനാഥ്‌ ചാലപ്പുറം (71) ബെംഗളൂരുവിൽ അന്തരിച്ചു. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ലക്ഷ്മിപുര ക്രോസ് റോഡ്…

2 hours ago

ആർ ശ്രീലേഖയുമായുള്ള തര്‍ക്കത്തിനൊടുവില്‍ വികെ പ്രശാന്ത് എംഎല്‍എ ഓഫീസ് ഒഴിയുന്നു

തിരുവനന്തപുരം: ബിജെപി നേതാവും കൗണ്‍സിലറുമായ ആർ ശ്രീലേഖയുമായുള്ള തർക്കത്തിനൊടുവില്‍ വികെ പ്രശാന്ത് എംഎല്‍എ തന്റെ ഓഫീസ് ശാസ്തമംഗലത്ത് നിന്നും മാറ്റാൻ…

2 hours ago