BENGALURU UPDATES

ബെംഗളൂരുവിൽ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച്; 2 മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ നിയമവിരുദ്ധമായി ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ 2 മലയാളികൾ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ എം.എ. ഫയാസ്(31), മുഹമ്മദ് സഫാഫ് (30) എന്നിവരെയാണ് ബെംഗളൂരു പോലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 6 മാസമായി ഇമ്മടിഹള്ളിയിലെ വാടക വീട്ടിൽ അന്താരാഷ്ട്ര ഫോൺകോളുകളെ ലോക്കൽ കോളുകളാക്കി മാറ്റി ഉപഭോക്താക്കൾക്കു കൈമാറുന്ന എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ചു വരികയായിരുന്നു ഇരുവരും. 702 സിം കാർഡുകൾ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവ പ്രതികളിൽ നിന്ന് പിടികൂടി.

ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുറഞ്ഞ നിരക്കിൽ വീട്ടിലേക്ക് കോൾ ചെയ്യാനാണ് എക്സ്ചേഞ്ച് ഉപയോഗിച്ചത്. ഇങ്ങനെ പ്രതിമാസം 5 ലക്ഷത്തോളം രൂപ പ്രതികൾ സമ്പാദിച്ചു. ലഭിച്ച തുകയുടെ വിഹിതം ഗൾഫിലെ കൂട്ടാളികൾക്കു ഹവാല ഇടപാട് വഴി കൈമാറിയിരുന്നതായും കണ്ടെത്തി.

ടെലികോം കമ്പനികൾക്കു വൻ സാമ്പത്തിക നഷ്ടത്തിനു കാരണമായതിനു പുറമെ രാജ്യസുരക്ഷയ്ക്കും ഭീഷണിയാകുന്ന രീതിയിലാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. കൂടുതൽ പേർക്ക് കൃത്യത്തിൽ പങ്കുണ്ടോയെന്നു കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.

SUMMARY : Malayali Duo held for illegally routing international telephone calls as local.

WEB DESK

Recent Posts

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ ദുരന്തമായി മാറുമായിരുന്ന തീപ്പിടിത്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് 50 ഓളം യുവതികൾ. നഗരത്തിലെ നന്ദിനി ലേഔട്ടിലെ…

18 minutes ago

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു

ധാക്ക: ബംഗ്ലാദേശിൽ മാരകമായ അഞ്ചാംപനി പടരുന്നു. മാർച്ച് 15 മുതൽ റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം 250-ലധികം മരണങ്ങളാണ് രാജ്യത്ത്…

39 minutes ago

കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞു; 15 പേർക്ക് പരുക്ക്

ബെംഗളൂരു: റായ്ച്ചൂരിൽ നിന്നു ബെംഗളൂരുവിലേക്കുള്ള കർണാടക ആർ.ടി.സി. ബസ് ചിത്രദുർഗയിൽ നിയന്ത്രണം വിട്ടു മറിഞ്ഞ് 15 പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച…

49 minutes ago

മെട്രോ യെല്ലോ ലൈനില്‍ രണ്ടു ട്രെയിന്‍ കൂടി

ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനിലേക്ക് (ആർവി റോഡ് – ബൊമ്മസന്ദ്ര) ഒരു ട്രെയിന്‍ കൂടി കൊൽക്കത്തയിൽ നിന്നെത്തി. നിലവിൽ…

56 minutes ago

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; വിധിയെഴുതുക 152 മണ്ഡലങ്ങൾ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ നിർണായകമായ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. ശേഷിക്കുന്ന 142 മണ്ഡലങ്ങളിലാണ് ഇന്ന് ജനം വിധിയെഴുതുക.…

1 hour ago

ചൂടിന് ആശ്വാസമായി വേനൽമഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ കൂടുതൽ ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ…

2 hours ago