ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടിനടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണവുമായി മുങ്ങിയെന്ന കേസിൽ പ്രതികളായ മലയാളി ദമ്പതിമാർക്ക് മുൻകൂർജാമ്യം. ബെംഗളൂരു രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി ടോമി എ. വർഗീസ്(57), ഭാര്യ ഷൈനി ടോമി (52) എന്നിവർക്കാണ് ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി മുൻകൂർജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
രാമമൂര്‍ത്തി നഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സിഐഡി വിഭാഗം അന്വേഷിച്ചു വരുന്നതിനിടെയാണ് ദമ്പതിമാർ മുൻകൂർജാമ്യം നേടിയത്. ബെംഗളൂരുവിൽനിന്നും കെനിയയിലേക്ക് കടന്ന ഇരുവരും ബെംഗളൂരുവില്‍ തിരിച്ചെത്തിയിട്ടുണ്ട്.
ഇരുപത് വര്‍ഷത്തിലേറെയായി ബെംഗളൂരുവില്‍ ചിട്ടി സ്ഥാപനം നടത്തിവരികയായിരുന്നു ഇവര്‍. 100 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പോലീസ് പറയുന്നത്. ഇവരുടെ സ്ഥാപനത്തിൽ പണംനിക്ഷേപിച്ച ഒട്ടേറെ പേർ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് കേസ് വന്നത്. പണം നഷ്ടമായവരില്‍ ഭൂരിഭാഗവും മലയാളികളാണ്.
SUMMARY: Chit fund fraud case; Malayali couple granted anticipatory bail
തിരുവനന്തപുരം: കേരളത്തിൽ എസ്.ഐ.ആർ അപേക്ഷകൾ ഓൺലൈനായും നേരിട്ടും സമർപ്പിക്കാൻ ഡിസംബർ നാലുവരെ സമയപരിധിയുണ്ടെന്നും അവസാന ദിനം നാളെയല്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ്…
ബെംഗളൂരു: ബെംഗളൂരു നെലമംഗലയ്ക്ക് സമീപം തമ്മേനഹള്ളിയില്‍ കോളേജ് വിദ്യാർഥിനിയെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ കോളജിലെ അവസാന…
കൊച്ചി: ലൈംഗിക പീഡന ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തന്റേതെന്ന പേരില്‍ പുറത്തുവന്ന പുതിയ ശബ്ദരേഖയുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ നവംബര്‍ 30 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി…
ന്യൂഡല്‍ഹി: കണ്ണൂരില്‍നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ അതിശക്തമായ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടർന്നാണിത്.…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിസംബർ 12 മുതൽ 19 വരെ നടക്കുന്ന 30-ാമത് ഐഎഫ്എഫ്കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ 25 നു രാവിലെ…