KERALA

എസ്ഐആര്‍: എന്യൂമറേഷന്‍ ഫോം നാല് വരെ സ്വീകരിക്കും

തിരുവനന്തപുരം: കേരളത്തിൽ എസ്.ഐ.ആർ അപേക്ഷകൾ ഓൺലൈനായും നേരിട്ടും സമർപ്പിക്കാൻ ഡിസംബർ നാലുവരെ സമയപരിധിയുണ്ടെന്നും അവസാന ദിനം നാളെയല്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ (സി ഇ ഒ) രത്തന്‍ യു ഖേല്‍ക്കര്‍. ഓരോ ജില്ലക്കും ജോലി പൂര്‍ത്തിയാക്കുന്നതിന് അവരുടേതായ സമയപരിധി നിശ്ചയിക്കാനുള്ള സൗകര്യം നല്‍കിയിട്ടുണ്ടെന്നും രത്തന്‍ യു ഖേല്‍ക്കര്‍ ചൂണ്ടിക്കാട്ടി.

വോട്ടര്‍പ്പട്ടികയുടെ എസ് ഐ ആറിനുള്ള ഫോറങ്ങളുടെ വിതരണം, ശേഖരണം, ഡിജിറ്റൈസേഷന്‍ എന്നിവ പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി നാലാണ്. അതേസമയം, ഷെഡ്യൂളിന് കുറച്ച് ദിവസം മുമ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും എസ് ഐ ആര്‍ സമയത്ത് ഒഴിവാക്കപ്പെട്ട ഏതെങ്കിലും വോട്ടര്‍മാരെ കണ്ടെത്താന്‍ അധിക സമയം ലഭ്യമാകുമെന്നും സി ഇ ഒ വിശദീകരിച്ചു.

തീ​വ്ര​വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ട​ക്കി​കി​ട്ടി​യ 27.42 ശ​ത​മാ​നം ഫോ​മു​ക​ൾ ഡി​ജി​റ്റൈ​സ് ചെ​യ്ത​തായും തി​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വ​രെ ഡി​ജി​റ്റൈ​സ് ചെ​യ്ത ഫോ​മു​ക​ളു​ടെ എ​ണ്ണം 76,37,21 6 ആ​യി. 2,13,370 വോ​ട്ട​ർ​മാ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.ഇ​തു​കൃ​ത്യ​മാ​യ ക​ണ​ക്ക​ല്ലെ​ന്നും എ​ല്ലാ ബി​എ​ൽ​ഒ​മാ​രും മു​ഴു​വ​ൻ ഡാ​റ്റ​യും ഡി​ജി​റ്റൈ​സ് ചെ​യ്തി​ട്ടി​ല്ലെ​ന്നും യ​ഥാ​ർ​ഥ ക​ണ​ക്ക് ഇ​തി​ലും കൂ​ടു​ത​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
SUMMARY: SIR: Enumeration form will be accepted up to four

NEWS DESK

Recent Posts

ഹർഭജൻ സിംഗിന്റെ സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചു; സിആർപിഎഫ് സുരക്ഷയൊരുക്കി കേന്ദ്രം

ഡല്‍ഹി: ആംആദ്മി പാർട്ടി വിട്ട് ബിജെപിയിലെത്തിയ മുൻ ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ ഹർഭജൻ സിംഗിന് കേന്ദ്രസുരക്ഷ ഏർപ്പെടുത്തി. പഞ്ചാബ് സർക്കാർ…

20 minutes ago

തലശേരിയില്‍ വൻ ബോംബ് ശേഖരം കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. തലശ്ശേരി കൊളവല്ലൂര്‍ മേപ്പാട് ആണ് അഞ്ച് ഐസ്‌ക്രീം ബോംബും ഒരു നാടന്‍…

2 hours ago

തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശിനി അല്‍മ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് വിഷ്ണുവിനെ പോലീസ്…

2 hours ago

നിതിൻരാജിന്റെ മരണം; മുൻകൂര്‍ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയിലേക്ക്

കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒന്നാം…

3 hours ago

ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു; ആറ് പേര്‍ക്ക് പരുക്ക്

ഡല്‍ഹി: ടേക്കോഫിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വിസ് വിമാനത്തിന്റെ എഞ്ചിനു തീ പിടിച്ചു. അപകടത്തില്‍ ആറ് പേർക്ക് പരുക്കു പറ്റി. സൂറിച്ചിലേക്ക്…

4 hours ago

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

കണ്ണൂർ: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ഒരുമരണം കൂടി. തളിപ്പറമ്പ് മുതുകുട നബീസ(65) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് നബീസയെ പാമ്പ് കടിച്ചത്.…

4 hours ago