പാലക്കാട്: വെള്ളം ഉയർന്നതിനു പിന്നാലെ ചിറ്റൂർ പുഴയുടെ നടുവില്‍ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി. പുഴയില്‍ കുളിക്കാനിറങ്ങിയ വയോധികരായ അമ്മയും അച്ഛനും രണ്ട് ആണ്‍മക്കളുമാണ് നടുവിലായി കുടുങ്ങിപ്പോയത്. കനത്ത മഴയെത്തുടർന്ന് മൂലത്തറ റെഗുലേറ്റർ തുറന്നതോടെ പുഴയില്‍ വെള്ളം നിറയുകയായിരുന്നു.
ഇതോടെയാണ് നാലുപേരും പുഴയുടെ നടുവിലുള്ള പാറയില്‍ അകപ്പെട്ടത്. ഇന്നുച്ചയോടെയായിരുന്നു സംഭവം. പിന്നാലെ വിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തുകയും രക്ഷാപ്രർത്തനം ആരംഭിക്കുകയും ചെയ്തു. നാലുപേരെയും ലൈഫ് ജാക്കറ്റ് ധരിപ്പിച്ചതിനു ശേഷം കയറില്‍കെട്ടി അതിസാഹസികമായാണ് കരയ്ക്കെത്തിച്ചത്.
പുഴയില്‍ കനത്ത കുത്തൊഴുക്കുണ്ടായിരുന്നു. മന്ത്രി കെ കൃഷ്ണൻകുട്ടി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. രണ്ടുമണിക്കൂറാണ് നാലുപേരും പുഴയ്ക്ക് നടുവില്‍ കുടുങ്ങിപ്പോയത്. മൈസൂർ സ്വദേശികളാണ് പുഴയില്‍ കുടുങ്ങിയതെന്ന് മന്ത്രി പറഞ്ഞു. തൊഴിലുമായി ബന്ധപ്പെട്ട് എത്തിയവരാണ്. സാഹസിക ദൗത്യം പൂർത്തിയാക്കിയ രക്ഷാപ്രവർത്തകരെ മന്ത്രി അഭിനന്ദിച്ചു.
TAGS : PALAKKAD | RIVER
SUMMARY : Four people stuck in the middle of the gushing river; Rescued by adventure
ഡല്‍ഹി: നാളെ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. സെപ്തംബര്‍ ഏഴിന് ഇന്ത്യന്‍ സമയം രാത്രി 8.58 ന് ഭൂമിയുടെ നിഴല്‍ ചന്ദ്രനുമേല്‍…
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച പാതിവില തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍. അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് എസ്പി…
കൊച്ചി: വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഒരു മാസത്തിനകം ഓടിത്തുടങ്ങും. ദീപാവലി സമ്മാനമായി ഡല്‍ഹിയില്‍ നിന്ന് പ്രയാഗ്രാജ് വഴി പാട്നയിലേക്കായിരിക്കും ആദ്യ…
മുംബൈ: സിനിമയിൽ അവസരം തേടുന്ന യുവതികളെ പെൺവാണിഭ സംഘത്തിൽ എത്തിച്ച കേസിൽ നടി അനുഷ്ക മോണി മോഹൻ ദാസ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ…
കാഠ്മണ്ഡു: ഫേയ്സ്ബുക്ക്, എക്സ്, ഇന്‍സ്റ്റ ഗ്രാം, യൂട്യൂബ് തുടങ്ങി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി നേപ്പാൾ. രാജ്യത്ത് ഇവയ്ക്കുള്ള…
കാസറഗോഡ്: കാസർഗോഡ് ജില്ലയിലെ പനത്തടി പാറക്കടവിൽ മകൾക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം.17 വയസ്സുകാരിയായ മകള്‍ക്ക് നേരെയാണ് പിതാവ് ആസിഡ്…