ബെംഗളൂരു: ക്രിസ്മസ് അവധിയോടനുന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ ഏർപ്പെടുത്തി ദക്ഷിണ പശ്ചിമ റെയിൽവേ. സർ.എം.വിശ്വേശ്വരയ്യ ടെർമിനൽ ബെംഗളൂരു-തിരുവനന്തപുരം നോർത്ത് സ്റ്റേഷന്‍ റൂട്ടിലാണ് ട്രെയിന്‍ അനുവദിച്ചത്. ഇരുഭാഗത്തേക്കുമായി ഓരോ സര്‍വീസുകളാണ് നടത്തുക.
ട്രെയിൻ നമ്പർ 06507- എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത്
ഡിസംബർ 23-ന് സർ.എം. വിശ്വേശ്വരയ്യ ടെർമിനലിൽ നിന്ന് രാത്രി 11 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് വൈകുന്നേരം 4.30-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.
ട്രെയിൻ നമ്പർ- 06508 തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു
ഡിസംബർ 24-ന് (ചൊവ്വാഴ്‌ച) വൈകുന്നേരം 5.55 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 11.15 ന് സർ.എം. വിശ്വേശ്വരയ്യ ടെർമിനൽ ബെംഗളൂരുവിൽ എത്തിച്ചേരും.
കൃഷ്ണരാജപുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചിങ്ങവനം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. ഇരു ട്രെയിനുകളിലേക്കുമുള്ള ടിക്കറ്റ് റിസർവേഷൻ വരും മണിക്കൂറുകളിൽ ആരംഭിക്കും.
<BR>
TAGS : RAILWAY | SPECIAL TRAIN
SUMMARY : Christmas vacation; Special train from Bengaluru to Thiruvananthapuram allowed on 23rd
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…