Categories: LATEST NEWS

മൗണ്ട് കാർമൽ ഫൊറോനാ പള്ളിയിൽ തിരുനാൾ കൊടിയേറി

ബെംഗളൂരു: കർമലാരം മൗണ്ട് കാർമൽ ഫൊറോനാ പള്ളി യിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കർമല മാതാവിൻ്റെയും ഉണ്ണിയേശുവിന്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ ആഘോത്തിന് കൊടിയേറി. വികാരി ഫാ. അഗസ്റ്റിൻ പുതിയേടത്തുചാലിൽ കൊടിയേറ്റ് നടത്തി. സഹവികാരിമാരായ ഫാ. ജോയ് ചുരപ്പന്തിയിൽ, ഫാ. ആൽബിൻ മഠത്തിപ്പറമ്പിൽ, കർമലാരം തിയോളജി കോളേജ് റെക്ടർ ഫാ. വർഗീസ് ചിറ്റൂപ്പറമ്പിൽ, വൈസ് റെക്ടർ ഫാ. ജോർജ് വെട്ടിക്കുഴി, ഫാ. പോൾസൺ, ഫാ. ജോർജ്, ഫാ. ജോൺ എന്നിവർ സംബന്ധിച്ചു. വൈകീട്ട് ജപമാല, പ്രസുദേന്തി വാഴ്ച എന്നിവയുണ്ടായി. തിരുനാൾ കമ്മിറ്റി കൺവീനർ സന്തോഷ് മാത്യു, ചീഫ് ട്രസ്റ്റി കെ.എൻ. ജോസഫ്, ട്രസ്റ്റിമാരായ ഷോയ് സെബാസ്റ്റ്യൻ, റോയ് ജോസഫ്, ബിനോയ് തോമസ് എന്നിവർ നേതൃത്വം നൽകി.

തിരുനാൾ ആഘോഷങ്ങള്‍ ജനുവരി 26 വരെ നീണ്ടു നില്‍ക്കും. രണ്ടാം ദിവസമായ ഇന്ന് വൈകിട്ട് 6.30-ന് മാതൃവേദി, പിതൃവേദി, മൗണ്ട് കാർമൽ യൂത്ത്, സൊസൈറ്റി ഓഫ് സെയ്ന്റ് വിൻസെൻ്റ് ഡി പോൾ, പകൽവീട് എന്നിവയുടെ സംയുക്ത വാർഷികം നടക്കും. 18-ന് വൈകീട്ട് 6.30-ന് ആരാധനാ ചാപ്പലിൻ്റെ വെഞ്ചരിപ്പ്, പൊതുസ മ്മേളനം, കുടുംബയൂണിറ്റ് വാർഷികം, സ്നേഹവിരുന്ന്. 24-ന് വൈകിട്ട് കുർബാനക്ക് മാണ്ഡ്യ രൂപതാ ബിഷപ്പ് മാർ സെബാ സ്റ്റ്യൻ എടയന്ത്രത്ത് മുഖ്യകാർ മികനാകും. പ്രദക്ഷിണം, ലേസർ ലൈറ്റ് ആൻഡ് ഷോ, കരിമരുന്ന് പ്രകടനം, ബാൻഡ്മേളം, ചെണ്ടമേളം എന്നിവയുമുണ്ടാകും.

25-ന് വൈകിട്ട് നാലിന് സിടിസി പള്ളിയിൽനിന്ന് അമ്പ് പ്രദക്ഷിണം. 4.30-ന് കുർബാ നക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികനാകും. തുടർന്ന് പ്രദക്ഷിണം. രാത്രി ഏഴിന് ഗായകരായ രഞ്ജിനി ജോസ്, സുനിൽകുമാർ, റിച്ചുക്കുട്ടൻ എന്നിവർ അണിനിരക്കുന്ന വോയ്‌സ് ഓഫ് കാലിക്കറ്റിന്റെ ഗ്രാൻഡ് മ്യൂസിക്കൽ നൈറ്റും കോമഡിഷോയും അരങ്ങേറും.
SUMMARY: Church feast started Mount Carmel Forane Church

NEWS DESK

Recent Posts

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

കോൽക്കത്ത: ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. പശ്ചിമ ബംഗാളിലെ മാൾഡ…

12 minutes ago

കെഎസ്ഇബിയിൽ വിജിലന്‍സിന്റെ മിന്നൽ പരിശോധന; കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ, ഉദ്യോഗസ്ഥരിൽ നിന്ന് പിടിച്ചെടുത്തത് 16,50,000 രൂപ

കോഴിക്കോട്: കെഎസ്ഇബി ഓഫീസുകളിലെ വിജിലൻസ് മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഉദ്യോഗസ്ഥരിൽ നിന്നും 16,50,000 രൂപ പിടിച്ചെടുത്തു. കരാർ…

25 minutes ago

രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; ബലാത്സംഗ കേസിൽ ജാമ്യമില്ല, ജയിലിൽ തുടരും

കൊച്ചി: മൂന്നാം പീഡന പരാതിയിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ജാമ്യം നിഷേധിച്ച് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി. മജിസ്ട്രേറ്റ്…

1 hour ago

ഗുജറാത്തിലെ കച്ചിൽ ഭൂചലനം

അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇതുസംബന്ധിച്ച് ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന്…

4 hours ago

പാലക്കാട്ട് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആത്മഹത്യ ചെയ്‌തു

പാ​ല​ക്കാ​ട്: അ​ഗ​ളി പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പു​ലി​യ​റ വ​ണ്ട​ർ​കു​ന്നേ​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ (60) ആ​ത്മ​ഹ​ത്യ ചെ​യ്തു. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്നാ​ണ്…

4 hours ago

സ്വർണവിലയിൽ നേരിയ വർധന

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13,180 രൂപയായി, പവന്…

4 hours ago