മണിപ്പൂർ: മണിപ്പൂരില്‍ ബസ് യാത്ര പുനരാരംഭിച്ചതിനെതിരെ വൻ പ്രതിഷേധം. ബസ് സര്‍വീസിന് നേരെ കുക്കി സംഘടനകള്‍ നടത്തിയ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാരില്‍ ഒരാളായ ലാല്‍ ഗൗതംങ് സിംഗ്‌സിറ്റ് (30) എന്നയാളാണ് കൊല്ലപ്പെട്ടത്. ബസ് സർവീസ് തടഞ്ഞവര്‍ക്കെതിരെ സുരക്ഷാ സേന ലാത്തിച്ചാര്‍ജം കണ്ണീര്‍വാതകവും പ്രയോഗിച്ചിരുന്നു.
സംഘര്‍ഷത്തില്‍ 25 പേര്‍ക്ക് പരുക്കുണ്ട്. കാങ്‌പോക്പിയില്‍ വെച്ചാണ് ബസ് സര്‍വീസ് പുനരാരംഭിച്ചതിനെതിരെ പ്രതിഷേധം ഉണ്ടായത്. സംഘത്തില്‍ വനിതകളും ഉണ്ടായിരുന്നു. പ്രതിഷേധക്കാര്‍ ബസ് തടയുന്നതിന് പുറമെ ചില സ്വകാര്യ വാഹനങ്ങള്‍ക്ക് തീയിടുകയും കൂടി ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ദിമാപുര്‍ നാഷണല്‍ ഹൈവേ ഉപരോധിച്ച പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശ പ്രകാരമാണ് ഇംഫാലില്‍ നിന്ന് സേനാപതി ജില്ലയിലേക്കാണ് ബസ് സര്‍വീസ് പുനരാരംഭിച്ചത്.
TAGS: NATIONAL
SUMMARY: Clash erupts in Manipur again after bus service restarts
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…