ചത്തീസ്ഗഡില്‍ ഒരു കോടി രൂപ തലയ്ക്ക് പാരിതോഷികം ഇട്ടിരുന്ന ഒരു മാവോയിസ്റ്റ് നേതാവ് ഉള്‍പ്പെടെ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചതായി അധികൃതര്‍ അറിയിച്ചു. ഗാരിയബന്ദ് ജില്ലയിലായിരുന്നു മാവോയിറ്റുകളും സുരക്ഷാ സേനയുമായുള്ള പോരാട്ടം.
ഛത്തീസ്ഗഡ്-ഒഡീഷ അതിര്‍ത്തിയിലെ മെയിന്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വനത്തില്‍ തിങ്കളാഴ്ച രാത്രി വൈകിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി നടന്ന വെടിവയ്പ്പിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരുകോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന കേന്ദ്ര കമ്മിറ്റി അംഗമായ ചലപതി എന്ന ജയറാമും ഉള്‍പെടുന്നു.
ഒരു സെല്‍ഫ് ലോഡിംഗ് റൈഫിള്‍ ഉള്‍പ്പെടെയുള്ള വലിയ തോക്കുകളും വെടിക്കോപ്പുകളും ഐഇഡികളും ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് കണ്ടെടുത്തതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒഡീഷയിലെ നുവാപദ ജില്ലയുടെ അതിര്‍ത്തിയില്‍ നിന്ന് 5 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഛത്തീസ്ഗഡിലെ കുളാരിഘട്ട് റിസര്‍വ് വനത്തില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍.
TAGS : CHATTISGARH
SUMMARY : Clash in Chhattisgarh; Security forces killed 14 Maoists
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…