ശ്രീനഗര്: ജമ്മു കശ്മീരിലെ ബരാമുള്ള ജില്ലയിലെ ഹാഡിപ്പോരയില് ഏറ്റുമുട്ടലില് സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഒളിച്ചിരിക്കുന്ന ഭീകരര്ക്കായി പോലീസും സുരക്ഷാ സേനയും തിരച്ചില് നടത്തവെയാണ് ഏറ്റുമുട്ടല് ഉണ്ടായത്. കൊല്ലപ്പെട്ടവരെ തിരിച്ചറിയാനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ശ്രീനഗർ സന്ദർശിക്കാനിരിക്കെയാണ് ഏറ്റുമുട്ടൽ നടന്നത്.
മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് മോദി ശ്രീനഗറില് എത്തുന്നത്. യോഗാദിനാഘോഷത്തിന്റെ ഭാഗമായാണ് മോദിയുടെ സന്ദര്ശനം. കഴിഞ്ഞ ഏതാനും ആഴ്ചകളായി കശ്മീരില് ഭീകരരുമായുള്ള ഏറ്റുമുട്ടല് തുടരുകയാണ്. കത്വയിലും ദോഡയിലും ഭീകരാക്രമണുണ്ടായി. കശ്മീരിൽ ഒരിടവേളയ്ക്ക് ശേഷം ഏറ്റുമുട്ടലുകൾ വർദ്ധിച്ച സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതലയോഗവും നടന്നിരുന്നു.
<BR>
TAGS : JAMMU KASHMIR | ENCOUNTER
SUMMARY : Two terrorists killed in encounter in Jammu and Kashmirs Baramulla
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില് മനുഷ്യര് കൊല്ലപ്പെടുന്ന സംഭവങ്ങള് വര്ധിച്ചുവരുന്ന പശ്ചാത്തലത്തില് ബന്ദിപ്പൂര്, നാഗര്ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്ത്തനങ്ങള്…
ന്യൂഡല്ഹി: ഡല്ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്ത്ത് സോണ് 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില് പദ്ധതിയുടെ ആദ്യ ഘട്ട അലൈന്മെൻ്റിന് അംഗീകാരം. ടെക്നോപാര്ക്കിന്റെ മൂന്ന് ഫേസുകള്, വിമാനത്താവളം, തമ്പാനൂര് ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന് ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര് ദേവസ്വം ബോര്ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സര്ക്കാര്…