NATIONAL

സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ആന്ധ്രപ്രദേശിൽ ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു

വിജയവാഡ: ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിൽ മുതിർന്ന മാവോയിസ്റ്റ് കമാൻഡർ മാധവി ഹിദ്മ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ തുടർച്ചയായി ഇന്ന് നടത്തിയ ദൗത്യത്തിനിടെയാണ് ഏഴു പേരെകൂടി വധിച്ചത്. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ വനിതകളാണെന്ന് എ.ഡി.ജി.പി മഹേഷ്ചന്ദ്ര ലദ്ധ അറിയിച്ചു.

മരിച്ചവരെല്ലാം ഛത്തീസ്‌ഗഢിൽ നിന്നുള്ളവരാണെന്നും മരിച്ചവരിൽ കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് ദേവ്‌ജിയും ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മൃതദേഹങ്ങൾ രാമ്പച്ചോദവാരം ഏരിയ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർക്കായി സുരക്ഷാ സേന തെരച്ചിൽ തുടരുകയാണ്. മരേഡുമില്ലി വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ സംബന്ധിച്ച പൂർണ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഏറ്റുമുട്ടൽ സ്ഥിരീകരിച്ചതായും എ.ഡി.ജി.പി മഹേഷ്ചന്ദ്ര ലദ്ധ പറഞ്ഞു. ശേഷിക്കുന്ന മാവോയിസ്റ്റുകൾ കീഴടങ്ങണമെന്നും ലദ്ധ കൂട്ടിച്ചേർത്തു.
SUMMARY: clashes with security forces; Seven Maoists killed in Andhra Pradesh

NEWS DESK

Recent Posts

സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 2…

8 minutes ago

നിതീഷ് കുമാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു; മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ

പട്‌ന: ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നിയമസഭാ കക്ഷി നേതാവായി ബിഹാര്‍ മുഖ്യമന്ത്രിയായി നിയുക്ത നിതീഷ് കുമാറിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ബുധനാഴ്ച…

56 minutes ago

വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന വി എം വിനുവിന്റെ ഹര്‍ജി തള്ളി; സെലിബ്രിറ്റിയായതിനാൽ പ്രത്യേക ഉത്തരവ് നൽകാനാവില്ലെന്ന് ഹൈക്കോടതി

കോഴിക്കോട്: കോര്‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ചലച്ചിത്ര സംവിധായകനുമായ വി എം വിനുവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. വി എം വിനുവിന്…

1 hour ago

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പക; സ്‌കൂളിലേക്ക് പോകുകയായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു

ചെന്നൈ: രാമേശ്വരത്ത് പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു. സംവഭത്തില്‍ 21 വയസ്സുള്ള മുനിയരാജ് എന്നയാളെ പോലീസ് അറസ്റ്റ്…

1 hour ago

ഇന്ത്യ എന്റെ അമ്മയുടെ ജീവൻ രക്ഷിച്ചു; ഷെയ്ഖ് ഹസീനയുടെ മകൻ

വിര്‍ജീനിയ: അമ്മയുടെ ജീവന്‍ രക്ഷിച്ചതിന് ഇന്ത്യയോട് നന്ദി പറഞ്ഞ് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകന്‍ സജീബ് വസീദ്…

2 hours ago

97 ശതമാനത്തിലധികം ഫോം ഇതിനകം വിതരണം ചെയ്തു, 5 ലക്ഷം ഫോം ഡിജിറ്റലൈസ് ചെയ്ത് കഴിഞ്ഞു; രത്തൻ ഖേല്‍ക്കര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പുരോഗമിക്കുകയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേല്‍ക്കർ. എന്യൂമറേഷൻ ഫോം ആദ്യഘട്ടം…

4 hours ago