ബെംഗളൂരു: ഹോംവർക്ക് ചെയ്യാത്തതിന് എട്ടാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച് സ്കൂൾ അധ്യാപകൻ. ബീദറിലെ ഭാൽക്കി താലൂക്കിലെ നിട്ടൂർ ഗ്രാമത്തിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. വീരഭദ്രേശ്വര സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിശ്വജിത്തിനാണ് ക്രൂര മർദനമേറ്റത്.
ഹൈസ്കൂൾ അധ്യാപകനായ ജയശങ്കറാണ് കുട്ടിയെ മർദിച്ചത്. സംഭവത്തിൽ കുട്ടിയുടെ മുതുകിലും കാലിലും തുടയിലും പരുക്കേറ്റു. ശരീരമാസകാലം രക്തം കട്ടപിടിച്ചതായും വിശ്വജിത്തിന്റെ മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ മാതാപിതാക്കൾ ബീദർ പോലീസിൽ പരാതി നൽകി.
മർദിച്ച ശേഷം കുട്ടിയെ ഒരുമണിക്കൂറോളം ഉച്ചവെയിലിൽ നിർത്തിയതായും ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബീദർ എസ്പി ചന്നബസവണ്ണ പോലീസിന് നിർദ്ദേശം നൽകി. പ്രാഥമിക വിദ്യാഭ്യാസ വകുപ്പും വിഷയത്തിൽ ഇടപെട്ട് സ്കൂൾ അധികൃതർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
TAGS: KARNATAKA| STUDENT| BEATEN
SUMMARY: Class eight student beaten mercilessly for not doing homework
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…