LATEST NEWS

ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം വാ​യി​ച്ചി​ല്ല; ഗ​വ​ർ​ണ​ർ ത​വ​ർ​ച​ന്ദ് ഗെ​ഹ​ലോ​ട്ടി​നെ​തി​രെ നടപടിക്ക് ഒരുങ്ങി സർക്കാർ

ബെം​ഗ​ളൂ​രു: മ​ന്ത്രി​സ​ഭ ത​യാ​റാ​ക്കി ന​ൽ​കി​യ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം വാ​യി​ക്കാ​തി​രു​ന്ന ഗ​വ​ർ​ണ​ർ ത​വ​ർ​ച​ന്ദ് ഗെ​ഹ​ലോ​ട്ടി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ കര്‍ണാടക സ​ർ​ക്കാ​ർ. ഇ​ന്ന​ലെ വൈ​കി​ട്ട് ചേ​ർ​ന്ന പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ​യോ​ഗ​മാ​ണ് ഗ​വ​ർ​ണ​ർ​ക്കെ​തി​രെ സ്വീ​ക​രി​ക്കാ​നാ​കു​ന്ന നി​യ​മ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്ത​ത്. നയപ്രഖ്യാപന പ്രസംഗം വായിക്കാതിരുന്ന ഗവർണറുടെ നടപടിയിൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഗവർണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് അയക്കാനുള്ള സാധ്യതയും  മന്ത്രിസഭായോഗം ചർച്ച ചെയ്തു.

പു​തു​വ​ർ​ഷ​ത്തി​ലെ ആ​ദ്യ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ഇ​ന്ന​ലെ ഗ​വ​ർ​ണ​ർ ത​വ​ർ​ച​ന്ദ് ഗെ​ഹ​ലോ​ട്ട് എ​ത്തി​യെ​ങ്കി​ലും ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം പേ​രി​നു​മാ​ത്രം വാ​യി​ച്ച് ഇ​റ​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. മൂന്നു വാക്കുകൾ മാത്രമാണ് ഗവർണർ പറഞ്ഞത്. ദേശീയ ഗാനം പൂർത്തിയാകും മുമ്പ് ഇറങ്ങിപ്പോവുകയും ചെയ്തു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ മാറ്റംവരുത്തി കേന്ദ്രസർക്കാർ വിബി-ജി റാം ജി പദ്ധതി നടപ്പാക്കിയതിനെതിരേയാണ് പ്രത്യേക സംയുക്ത നിയമസഭാസമ്മേളനം സർക്കാർ വിളിച്ചത്. പുതിയവർഷത്തെ ആദ്യ സമ്മേളനമായതിനാൽ ഗവർണർ സർക്കാരിന്റെ നയപ്രഖ്യാപനം നടത്തണമെന്നത് നിർബന്ധമാണ്. എന്നാല്‍ തൊഴിലുറപ്പുപദ്ധതി ഒഴിവാക്കിയതിനെതിരേ വിളിച്ച സമ്മേളനമായതിനാൽ കേന്ദ്ര സർക്കാരിനെതിരായ പരാമർശങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെട്ടു. ഇതോടെ പ്രസംഗം നടത്താനാവില്ലെന്ന് ബുധനാഴ്ച ഗവർണർ നിലപാടെടുത്തു. എന്നാല്‍ ഭരണഘടനാപരമായ ചുമതല നിറവേറ്റുന്നതിൽനിന്ന് വിട്ടുനിൽക്കാനാവാത്തതിനാൽ വ്യാഴാഴ്ച നടന്ന സമ്മേളനത്തില്‍ എത്തുകയായിരുന്നു. സഭയിലെത്തിയ ഗവർണർ പ്രസംഗം തുടങ്ങി മൂന്നു വാക്കുകളില്‍ ഒതുക്കി പെട്ടെന്ന് മടങ്ങുകയുംചെയ്തു.

സംസ്ഥാനത്ത് ഇതാദ്യമായാണ് നയപ്രഖ്യാപനം വായിക്കാതെ ഗവർണർ മടങ്ങുന്നത്. സർക്കാരുമായി സാധാരണയായി രാഷ്ട്രീയ നിലപാടുകളില്‍ വിഭിന്ന അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും മുൻ വർഷങ്ങളിൽ സർക്കാർ എഴുതിക്കൊടുക്കുന്ന നയപ്രഖ്യാപനം അതേപടി ഗവർണർ വായിക്കുന്നതായിരുന്നു പതിവ്.

അതേസമയം പ്രത്യേക നിയമസഭ സമ്മേളനം ഇന്നും തുടരും. സഭാ നടപടികളിലേക്ക് കടക്കും മുന്നേ മന്ത്രിസഭ ഉപദേശക സമിതിയുടെ യോഗം മുഖ്യമന്ത്രി ഇന്ന് വിളിച്ചു ചേർത്തിട്ടുണ്ട്.
SUMMARY: Government prepares to take action against Governor Thawarchand Gehlot for not reading the inaugural address

 

NEWS DESK

Recent Posts

ട്യൂഷന് പോയ പ്ലസ്ടു വിദ്യാര്‍ഥിയെ കാണാതായതായി പരാതി

കോഴിക്കോട്: ട്യൂഷന്‍ ക്ലാസിലേക്ക് പുറപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് പയ്യോളിയില്‍ താമസിക്കുന്ന ചാക്കണ്ടി നസീറിന്റെ മകന്‍…

33 minutes ago

വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ച 9 പേര്‍ക്കും അന്ത്യവിശ്രമം; സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞ ആറ് അധ്യാപകർ ഉള്‍പ്പെടെയുള്ള ഒമ്പത് പേർക്കും കണ്ണീരോടെ വിടചൊല്ലി ജന്മനാട്. പാങ്ങ് ഗവ. ഹയർസെക്കൻഡറി…

2 hours ago

വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തു പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി…

3 hours ago

ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍ക്ക് ശ്വാസ തടസ്സവും ദേഹാസ്വാസ്ഥ്യവും; ഒരാള്‍ മരിച്ചു

കോഴിക്കോട്: ബേപ്പൂർ ഹാർബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ ജീവനക്കാരൻ ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഷഹബേദ് ദാസാണ്…

4 hours ago

എയര്‍ഇന്ത്യ പൈലറ്റിന്റെ ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി; ഇന്ത്യയിലേക്ക് തിരിച്ചയച്ച്‌ യുഎസ്

ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു.…

5 hours ago

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…

6 hours ago