ബെംഗളൂരു: കബ്ബൺ റോഡിൽ നിന്ന് എംജി റോഡിലേക്കുള്ള (കാവേരി ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ജംഗ്ഷന് സമീപം) കാമരാജ് റോഡിന്റെ അടച്ചിട്ട ഭാഗം ജൂലൈ അവസാനത്തോടെ മാത്രമേ തുറക്കാൻ തീരുമാനമായതായി ബിബിഎംപി അറിയിച്ചു. റോഡ് നന്നാക്കുന്നതിനുള്ള ഉപകരണങ്ങൾ എത്തുന്നതിൽ കാലതാമസവും ബിഎംആർസിഎല്ലിന്റെ ഭാഗത്തുനിന്ന് സാങ്കേതിക കാലതാമസവും കാരണമാണ് റോഡ് തുറക്കാൻ സാധിക്കാതിരുന്നതെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.
ഗോട്ടിഗെരെ-കലേന അഗ്രഹാര ലൈനിലെ (പിങ്ക് ലൈൻ) എംജി റോഡ് ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമ്മാണത്തിനായാണ് റോഡ് അടച്ചിരുന്നത്. തുടർന്ന് കഴിഞ്ഞ വർഷം എംജി റോഡിനെയും കബ്ബണ്‍ റോഡിനെയും ബന്ധിപ്പിക്കുന്ന കാമരാജ് റോഡ് ഭാഗികമായി തുറന്നിരുന്നു. നേരത്തെ ഏപ്രില്‍ അവസാനത്തോടെ റോഡ് പൂര്‍ണമായും തുറക്കുമെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചിരുന്നെങ്കിലും, മെട്രോ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു. കാമരാജ് റോഡിനെ എംജി റോഡില്‍ നിന്ന് കബ്ബണ്‍ റോഡിലേക്ക് മാത്രം വാഹനങ്ങള്‍ കടത്തിവിടുന്ന വണ്‍വേ റോഡാക്കി മാറ്റാനാണ് ട്രാഫിക് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
TAGS: BENGALURU | KAMARAJ ROAD
SUMMARY: Closed portion of Kamaraj Road in Bengaluru to open by July-end
കോട്ടയം: തന്റെ അമ്മയുടെ ജീവനെടുത്ത ആശുപത്രിയില്‍ ജോലി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ബിന്ദുവിൻ്റെ മകൻ നവനീത് അറിയിച്ചുവെന്ന് സിപിഎം നേതാവ്…
ബെംഗളൂരു: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളന പ്രചാരണത്തോടനുബന്ധിച്ച് ജില്ലാ സ്വാഗതസംഘം രൂപവത്കരിച്ചു. വിവിധ പ്രചാരണ പരിപാടികളിലൂടെ അന്താരാഷ്ട്ര…
കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ ഇന്ത്യൻ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80…
തിരുവനന്തപുരം: പട്ടം എസ് യു ടി ആശുപത്രിയില്‍ തീവപരിചരണ വിഭാഗത്തില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദർശിച്ച്…
കൊച്ചി: സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ചിത്രമായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള നേരില്‍ കണ്ട് പരിശോധിക്കാനായി ഹൈക്കോടതി…
പാലക്കാട്: പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി. 10 വയസുള്ള കുട്ടിയ്ക്കാണ് പനി ബാധിച്ചത്. കുട്ടിയെ നിലവില്‍ ആശുപത്രിയിലേക്ക് മാറ്റി.കുട്ടി…