കൊച്ചി: സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ചിത്രമായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള നേരില്‍ കണ്ട് പരിശോധിക്കാനായി ഹൈക്കോടതി ജഡ്ജി സ്റ്റുഡിയോയിലെത്തി. നിർമ്മാതാക്കളുടെ ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് എൻ നഗരേഷാണ് സിനിമ കാണാൻ എത്തിയത്. സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് കണ്ട് പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം.
ദൈവത്തിന് അപകീർത്തികരമായതോ, വംശീയ അധിക്ഷേമുള്ളതോ ആയതൊന്നും സിനിമയില്‍ ഇല്ലെന്ന് സിനിമ കണ്ടാല്‍ കോടതിക്ക് ബോധ്യപ്പെടുമെന്ന് ഹർജിക്കാർ നേരത്തെ വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. സിനിമ കണ്ട ശേഷം ഈ മാസം ഒമ്പതിന് ഹർജി വീണ്ടും കോടതി പരിഗണിക്കും. പ്രധാന കഥാപാത്രത്തിൻ്റെ പേര് ദൈവത്തിൻ്റെ പേരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചത്. ജാനകി എന്ന പേര് മാറ്റിയാല്‍ മാത്രമേ സർട്ടിഫിക്കറ്റ് നല്‍കാനാവൂ എന്നാണ് സെൻസർ ബോർഡിൻ്റെ നിലപാട്.
SUMMARY: Janaki vs State of Kerala; High Court judge arrives to watch the film
ബെംഗളൂരു: ഇലക്ട്രിക് വാഹനങ്ങൾക്ക് കർണാടക സർക്കാർ നൽകിയിരുന്ന റോഡ് നികുതി ഇളവ് പിൻവലിച്ചു. പുതിയ നിയമം കർണാടക സർക്കാർ ഔദ്യോഗികമായി…
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ കെട്ടിടത്തിൽ നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തിയ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ കുടുംബത്തിന്…
തിരുവനന്തപുരം : വേനൽക്കാലത്ത് അധിക തിരക്ക് ഒഴിവാക്കാൻ നാഗർകോവിൽ- ഷാലിമാർ റൂട്ടിൽ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ (ട്രെയിനുകൾ ഓൺ ഡിമാൻഡ്)…
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് വിതരണം ചെയ്‌ത് കേന്ദ്ര സർക്കാർ. ആകെ ലോക്‌സഭാ സീറ്റുകളുടെ…
ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മ യുവജന വിഭാഗം ബെംഗളൂരുവിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19 മുതൽ, വാരാന്ത്യങ്ങളിൽസൗജന്യ കന്നഡ ഭാഷാ പഠന ക്ലാസുകൾ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ വിഷുക്കണി കിറ്റുകൾ വിതരണം ചെയ്തു. വിഷുക്കണി കിറ്റുകളുടെ വിതരണ ഉദ്ഘാടനം കേരളസമാജം…