ശ്രീനഗര്: ജമ്മുകശ്മീരിലെ കുല്ഗാം ജില്ലയിലുണ്ടായ മേഘ വിസ്ഫോടനത്തില് ഒരാള് കൊല്ലപ്പെട്ടു. വ്യാഴാഴ്ച്ച പുലര്ച്ചെയുണ്ടായ മേഘ വിസ്ഫോടനത്തില് മൂന്ന് പേര്ക്ക് പരുക്കേല്ക്കുകയും ചെയ്തു. കുല്ഗാം ജില്ലയിലെ ദംഹാല് ഹഞ്ചിപൂര മേഖലയിലാണ് മേഘ വിസ്ഫോടനം ഉണ്ടായത്.
തദ്ദേശ ഭരണകൂടം പ്രദേശത്ത് രക്ഷാപ്രവര്ത്തനവും തിരച്ചിലും ആരംഭിച്ചു. പ്രദേശവാസിയായ മുഖ്താര് അഹമ്മദ് ചൗഹാന് ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില് ഒരാളെ തിരിച്ചറിഞ്ഞു. റഫാകത് അഹമ്മദ് ചാഹാനാണ് പരുക്കേറ്റ മൂന്നുപേരില് ഒരാള്.
ഈ മാസം ആദ്യം ജമ്മുകശ്മീരിലെ ഗന്ദര്ബാല് ജില്ലയിലും മേഘവിസ്ഫോടനം ഉണ്ടായിരുന്നു. അന്ന് റോഡുകള്ക്ക് കേടുപാടുകള് സംഭവിക്കുകയും ശ്രീനഗര് ലേ ദേശീയ പാത അടക്കം 190 ലധികം റോഡുകള് അടക്കേണ്ട സാഹചര്യവം ഉണ്ടായിരുന്നു.
<BR>
TAGS ; CLOUDBURST | JAMMU KASHMIR
SUMMARY : Cloudburst in Jammu and Kashmir: One dead, three injured
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലിന് തുടക്കമിട്ട് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ റൂട്ട് പ്രഖ്യാപിച്ചു.…
ന്യൂഡൽഹി: അടുത്ത വർഷം മുതല് രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകള് ഓടിത്തുടങ്ങും. 2027 ലെ സ്വാതന്ത്ര്യ ദിനത്തില് ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുമെന്ന്…
കണ്ണൂർ: മട്ടന്നൂർ പാലയോട് വീടിന്റെ വാതില് തകർത്തു അകത്തു കടന്നു പത്ത് പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്ന പ്രതി…
ഡല്ഹി: ഏഴ് വിലകൂടിയ ബിഎംഡബ്ല്യു കാറുകള് വാങ്ങാനുള്ള വിവാദ ഉത്തരവ് ലോക്പാല് ഓഫ് ഇന്ത്യ റദ്ദാക്കി. 'ഭരണപരമായ കാരണങ്ങളാലും പ്രശ്നങ്ങളാലും'…
കല്പ്പറ്റ: വയനാട് സുല്ത്താന് ബത്തേരി നൂല്പ്പുഴയില് കാട്ടാനയുടെ ആക്രമണത്തില് യുവാവിന് ഗുരുത പരുക്ക്. നൂല്പ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക…
ബോണ്: സ്വിറ്റ്സര്ലാന്ഡിലെ റിസോര്ട്ടില് പുതുവത്സര ആഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തില് മരണസംഖ്യ ഉയരുന്നു. പത്തിലധികം പേര് കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്. നൂറോളം പേര്ക്ക് പരുക്കേറ്റു.…