ചെന്നൈ: കനത്ത മഴയിൽ മുങ്ങി തമിഴ്നാട്. രമേശ്വരത്ത് മേഘവിസ്ഫോടനം രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് മണിക്കൂറിനുള്ളിൽ രാമേശ്വരത്ത് പെയ്തത് 362 മില്ലിലിറ്റർ മഴയാണ്. പ്രധാന റോഡുകളിൽ വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ പലയിടങ്ങളിലും ഗതാഗതക്കുരുക്കും രൂക്ഷമാണ്.
വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്നാട്ടിൽ വ്യാപക മഴയാണ് പെയ്യുന്നത്. തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി തുടങ്ങിയ തെക്കന്‍ ജില്ലകളെ സാരമായി ബാധിച്ചു. തമിഴ്നാടിന്റെ തീരപ്രദേശങ്ങളില്‍ വ്യാപകമായ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, തിരുനെല്‍വേലി, തൂത്തുക്കുടി, കാരയ്ക്കല്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വ്യാഴാഴ്ച രാവിലെ വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
വെള്ളക്കെട്ടും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി മുൻകരുതലെന്ന നിലയിൽ തമിഴ്നാട്ടിലെ പല ജില്ലാ ഭരണകൂടങ്ങളും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുനെല്‍വേലിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ കെ.പി കാര്‍ത്തികേയന്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. തൂത്തുക്കുടി, തെങ്കാശി ജില്ലകളിലും സമാനമായ രീതിയില്‍ അവധി പ്രഖ്യാപിച്ചു.
TAGS: NATIONAL | CLOUDBURST
SUMMARY: Cloudburst reported in Rameswaram, tamilnadu faces heavy rain
ബെംഗളൂരു: മൈസൂരു ജില്ലയിലെ കെ.ആർ. നഗർ, പെരിയപട്ടണ താലൂക്കുകളിൽ കാവേരി നദിയിൽ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു…
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസില്‍ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം…
മലപ്പുറം: തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന,(30) മകൻ അമൻ…
ന്യൂഡൽഹി: ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു. 26 വിദ്യാര്‍ഥികള്‍ നൂറു ശതമാനം സ്കോര്‍ നേടിയതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി…
തൃശൂര്‍: ഹോട്ടലിന് അകത്ത് കയറി സാധനങ്ങള്‍ നശിപ്പിച്ച് കാട്ടാന. അതിരപ്പിള്ളി പിള്ളപ്പാറ എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടന്‍ ജോണ്‍സന്റെ…
ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന്റെ 59-മാത് പ്രതിഷ്ഠാവാർഷികം ഏപ്രിൽ 21, 22, 23, തീയതികളിൽ ആഘോഷിക്കും. 21-ന് രാവിലെ ഒൻപതു മുതൽ…