ബെംഗളൂരു: ഗസറ്റഡ് പ്രൊബേഷണേഴ്‌സ് പരീക്ഷ വീണ്ടും നടത്തണമെന്ന് കർണാടക പബ്ലിക് സർവീസ് കമ്മീഷനോട് (കെപിഎസ്‌സി) നിർദേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. കന്നഡയിലെ ചോദ്യങ്ങളുടെ വിവർത്തനത്തിൽ തെറ്റുകൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. വീഴ്ചകൾക്ക് ഉത്തരവാദികളായവരെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു.
രണ്ട് മാസത്തിനകം ഗസറ്റഡ് പ്രൊബേഷണേഴ്‌സ് പരീക്ഷ വീണ്ടും നടത്താനാണ് നിർദേശം. പരീക്ഷയിലെ ചോദ്യങ്ങളുടെ കന്നഡ വിവർത്തനത്തിൽ നിരവധി തെറ്റുകൾ കണ്ടെത്തിയിരുന്നു.
പരീക്ഷ എഴുതിയ മുഴുവൻ ഉദ്യോഗാർത്ഥികൾക്കും നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 350 ഗസറ്റഡ് പ്രൊബേഷണറി ഓഫീസർ തസ്തികകളിലേക്ക് ഓഗസ്റ്റ് 27ന് നടത്തിയ പ്രാഥമിക പരീക്ഷയുടെ ചോദ്യപേപ്പറിലാണ് തെറ്റുകൾ ഉണ്ടായിരുന്നത്.
TAGS: KARNATAKA | KPSC
SUMMARY: CM Siddaramaiah directs KPSC to reconduct exam following outrage over inappropriate translation of questions
തൃശൂർ: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തൃശ്ശൂര്‍ പഴഞ്ഞി മങ്ങാട് മളോര്‍കടവില്‍ കുറുമ്പൂര്‍ വീട്ടില്‍ മിഥുനാണ് വെട്ടേറ്റത്. തലയ്ക്ക് ഉള്‍പ്പെടെ…
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം എത്തി. അക്കൗണ്ടില്‍ ശമ്പളം വിതരണം ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്…
തിരുവനന്തപുരം: പുത്തൻതോപ്പ് കടലില്‍ കുളിക്കാൻ ഇറങ്ങിയ രണ്ട് പ്ലസ് വണ്‍ വിദ്യാർഥികളെ കാണാതായി. കണിയാപുരം സ്വദേശികളായ നബീല്‍, അഭിജിത്ത് എന്നിവരാണ്…
കൊച്ചി: സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായ കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാതയുടെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. തുരങ്കപാത പൂര്‍ത്തിയാകുമ്പോൾ ഇന്ത്യയിലെ…
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ കേസ്. ഛത്തീസ്ഗഡിലെ…
ബെംഗളൂരു: മൗണ്ട് ഷെപ്പേർഡ് സ്കൂള്‍ ആന്റ് കോളേജ് ഓഫ് നഴ്സിംഗില്‍ ഓണ്‍- ആവേശം എന്ന പേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.…