LATEST NEWS

കര്‍ണാടകയില്‍ എസ്എസ്എല്‍സി, പിയുസി പരീക്ഷകളില്‍ വിജയിക്കാനുള്ള മിനിമം മാര്‍ക് കുറച്ചു

ബെംഗളൂരു: സിബിഎസ്ഇയുടെയും മറ്റ് ബോര്‍ഡുകളുടെയും പരീക്ഷാ നിലവാരവുമായി പൊരുത്തപ്പെടുത്തുന്നതിനായി കര്‍ണാടക സംസ്ഥാന പരീക്ഷ ബോര്‍ഡ് എസ്എസ്എല്‍സി, പിയുസി പരീക്ഷകളില്‍ വിജയിക്കാനുള്ള മിനിമം മാര്‍ക് ഈ അധ്യയന വര്‍ഷം മുതല്‍ 35 ല്‍ നിന്ന് 33 ആയി കുറച്ചു.
ഇതുസംബന്ധിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിക്കുകയും പൊതുജനങ്ങളില്‍ നിന്ന് പ്രതികരണം ക്ഷണിക്കുകയും ചെയ്തു. 2026 മാര്‍ച്ച്/ഏപ്രില്‍ ബോര്‍ഡ് പരീക്ഷകള്‍ മുതല്‍ പരിഷ്‌കരിച്ച സംവിധാനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു.

പാസായ മാര്‍ക്ക് കുറയ്ക്കുന്നതിനെ അനുകൂലിച്ച് 700-ലധികം പ്രതികരണങ്ങള്‍ ലഭിച്ചപ്പോള്‍, സ്റ്റാറ്റസ് കോ ആവശ്യപ്പെട്ട് എട്ട് പ്രതികരണങ്ങള്‍ മാത്രമാണ് ലഭിച്ചതെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു.

എസ്എസ്എല്‍സിക്ക് 206ഉം പിയുസിക്ക് 198ഉം മൊത്തം പാസ് മാര്‍ക്ക് ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു വിദ്യാര്‍ഥി മൊത്തം പാസ് മാര്‍ക്ക് നേടിയിട്ടും ഒന്നോ രണ്ടോ വിഷയങ്ങളില്‍ (30 ന് മുകളിലും 33 ന് താഴെയും) മിനിമം സ്‌കോര്‍ ഇല്ലെങ്കില്‍, അത്തരം വിദ്യാര്‍ഥികളെ വിജയിച്ചതായി പ്രഖ്യാപിക്കും.
SUMMARY: Minimum marks to pass SSLC, PUC exams in Karnataka reduced

WEB DESK

Recent Posts

ഇരട്ട പൗരത്വം; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…

18 minutes ago

കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി

തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…

43 minutes ago

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; അപ്പീലുമായി സിബിഐ സുപ്രീംകോടതിയില്‍

ഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ പ്രതികളായ പോലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയില്‍ സിബിഐ അപ്പീല്‍ സമർപ്പിച്ചു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ച്‌…

2 hours ago

കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു

കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച്‌ കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…

2 hours ago

അംബാനിയെ വീഴ്ത്തി അദാനി; ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി

ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…

3 hours ago

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി: തിരെഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…

4 hours ago