Categories: KERALATOP NEWS

അൻവര്‍ വഞ്ചിച്ചതാണ് ഉപതിരഞ്ഞെടുപ്പിന് കാരണമെന്ന് മുഖ്യമന്ത്രി

മലപ്പുറം: പി.വി. അൻവറിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ വലിയ വഞ്ചന കാണിച്ചതുകൊണ്ടാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലമ്പൂർ എല്‍ഡിഎഫ് കണ്‍വെൻഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വരാജിന്റെ സ്ഥാനാർഥിത്വം നാട് സ്വീകരിച്ചതില്‍ യാതൊരു ആശ്ചര്യവുമില്ല. ക്ലീൻ ഇമേജ് നിലനിർത്തുന്ന വ്യക്തിയാണ് സ്വരാജ്. അഭിമാനത്തോടെ തലയുയർത്തി വോട്ട് ചോദിക്കാൻ അദ്ദേഹത്തിന് കഴിയും. കറ കളഞ്ഞ വ്യക്തിത്വമാണ് സ്വരാജിൻ്റേത്. നമ്മള്‍ ചതിക്ക് ഇരയായതിൻ്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത്. വാഗ്ദാനം നല്‍കുക, പിന്നെ മറക്കുക എന്ന രീതി എല്‍ഡിഎഫിനില്ലെന്ന് ജനങ്ങള്‍ക്ക് അനുഭവത്തിലൂടെ ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.

എല്‍ഡിഎഫിൻ്റെ റാലികളിലും യോഗങ്ങളിലും വമ്പിച്ച ജനപങ്കാളിത്തമാണ് കാണുന്നത്. ഇത് ഇടത് പക്ഷത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങള്‍ക്ക് കരുത്ത് പകരും. എം. സ്വരാജിന്റെ സ്ഥാനാർഥി പ്രഖ്യാപനം കേട്ടതിന് പിന്നാലെ സംസ്ഥാനത്താകെ വലിയ സ്വീകാര്യത കിട്ടി. എല്‍ഡിഎഫ് പരിപാടികളില്‍ കാര്യമായി പങ്കെടുക്കാത്തവരാണ് കൂടുതലായി ഇന്നലെ റാലിയില്‍ വന്നത്. സ്വരാജിന്റെ സ്ഥാനാർഥിത്വം നാട് സ്വീകരിച്ചു. പൊതുപ്രവർത്തനത്തിലൂടെ ക്ലീൻ ആയുള്ള ഇമേജ് നിലനിർത്തുന്ന സ്ഥാനാർഥിയാണ് സ്വരാജെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ബിജെപി ഭരണത്തില്‍ ന്യൂനപക്ഷം വേട്ടയാടപ്പെടുന്നു. കേരളത്തില്‍ വർഗീയതയും വർഗീയ ശക്തികളും ഇല്ലാത്തതുകൊണ്ടല്ല, എല്‍ഡിഎഫ് സർക്കാർ ആയതുകൊണ്ട് അവർക്ക് തലപൊക്കാൻ കഴിയുന്നില്ല. 4500ലേറെ അക്രമങ്ങള്‍ കഴിഞ്ഞവർഷം ക്രിസ്ത്യാനികള്‍ക്ക് നേരെ ഉണ്ടായി. മണിപ്പൂർ ഇപ്പോഴും ശാന്തമായിട്ടില്ല. വിശ്വാസത്തിൻറെ പേരില്‍ മുസ്‌ലിംകള്‍ വേട്ടയാടപ്പെടുന്നു. മുസ്‌ലിം ആരാധനാലയങ്ങള്‍ക്ക് നേരെ തുടർച്ചയായി അക്രമം ഉണ്ടാകുന്നു. ഗോ രക്ഷയുടെ പേരില്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നു’-മുഖ്യമന്ത്രി പറഞ്ഞു.

TAGS : PINARAY VIJAYAN
SUMMARY : CM says Anwar’s cheating is the reason for the by-election

Savre Digital

Recent Posts

സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് അപേക്ഷ 27 വരെ

ന്യൂഡല്‍ഹി: കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 27 വരെ…

5 minutes ago

തദ്ദേശ തിരഞ്ഞെടുപ്പ്: പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു, 2.84 കോടി വോട്ടര്‍മാര്‍, 2798 പ്രവാസികൾ

തിരുവനന്തപുരം: തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു . ആകെ 2,84,46,762 വോട്ടര്‍മാരാണുള്ളത്. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന്…

1 hour ago

ഹൊസൂർ കൈരളി സമാജം ഓണാഘോഷം ഇന്ന്

ബെംഗളൂരു: ഹൊസൂർ കൈരളി സമാജം ഓണാഘോഷം ‘ഓണനിലാവ് 2025’ ഹോട്ടൽ ഹിൽസ് മൂകാണ്ടപ്പള്ളിയിൽ ഇന്ന് രാവിലെ 7 മണി മുതല്‍…

2 hours ago

പുട്ടപർത്തിയില്‍ നിന്ന് ബെംഗളൂരു വഴി തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിൻ

ബെംഗളൂരു: പുട്ടപർത്തി പ്രശാന്തി നിലയത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബെംഗളൂരു വഴി സ്പെഷ്യല്‍ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയില്‍വേ. സത്യസായി ബാബയുടെ…

2 hours ago

അടിമാലിയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു; ഗൃഹനാഥന് ദാരുണാന്ത്യം

അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയ്‌ക്കുസമീപം അടിമാലി കൂമ്പൻപാറയിൽ വീടിന്‌ മുകളിലേക്ക്‌ മണ്ണിടിഞ്ഞു ഗൃഹനാഥന് ദാരുണാന്ത്യം. വീടിനുള്ളില്‍ കുടുങ്ങിയ പ്രദേശവാസിയായ ബിജു ആണ് മരിച്ചത്.…

3 hours ago

ബെംഗളൂരുവില്‍ എൽപിജി സിലിണ്ടർ ചോർന്നതിനെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ വയോധിക മരിച്ചു; നാല് പേര്‍ക്ക് പരുക്ക്

ബെംഗളൂരു: കെആർ പുരം ത്രിവേണി നഗറിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധിക മരിച്ചു. ശേഖര്‍ എന്നയാള്‍ താമസിക്കുന്ന വാടക…

11 hours ago