Categories: KERALATOP NEWS

മുഖ്യമന്ത്രി രാജിവയ്ക്കണം; ആരോപണങ്ങൾ സി.ബി.ഐ അന്വേഷിക്കണം- വി.ഡി സതീശൻ

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണങ്ങളുമായി കോൺഗ്രസ്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായി വന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണെന്നും അദ്ദേഹം ഒരു നിമിഷം പോലും മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. പുറത്തുവവന്ന കാര്യങ്ങൾ രാജ്യത്തിനു തന്നെ അപമാനമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപജാപകവൃന്ദമുണ്ട്. ഈ സംഘമാണ് ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത്. സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ട് മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുറത്തു വന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഇതിനേക്കാള്‍ ഭീകരമായ കാര്യങ്ങള്‍ ഈ കോക്കസ് നടത്തിയിട്ടുണ്ട്. ക്രിമിനലുകളുടെ താവളമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. കേരളം ഭരിച്ച ഏതെങ്കിലും മുഖ്യമന്ത്രി ഇതുപോലുള്ള ആരോപണങ്ങള്‍ നേരിട്ടിട്ടുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇന്ത്യയിലെ ഏത് മുഖ്യമന്ത്രിക്കെതിരെ ഇത്തരത്തിലൊരു ആരോപണം ഉണ്ടായിട്ടുണ്ടോ. ഇതു ചോദ്യം ചെയ്യാന്‍ നട്ടെല്ലുള്ള ആരെങ്കിലും സി പി എമ്മിലുണ്ടോ. എല്ലാവരും ഭയന്നു കഴിയുകയാണ്.

പി വി അന്‍വര്‍ ഉന്നയിച്ച കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അതില്‍ ഒരു വസ്തുതയുമില്ലെന്ന് മുഖ്യമന്ത്രി പറയട്ടെ. അതിന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അടക്കം ആരോപണം ഉന്നയിച്ചത് പ്രതിപക്ഷത്തെ ഒരു എം എല്‍ എയല്ല. ഭരണകക്ഷി എം എല്‍ എയാണ്. ആരോപണം ഉന്നയിച്ച അന്‍വറിനെതിരെ സി പി എം നടപടിയെടുക്കുമോ?. പോലീസിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ആരോപണം ഉന്നയിച്ചത് പ്രതിപക്ഷം ആയിരുന്നെങ്കില്‍ ഇവര്‍ തള്ളിക്കളഞ്ഞേനെ.

പോലീസ് അന്വേഷണം പുകമറ സൃഷ്ടിക്കാനാണ്. കേരള പോലീസ് അന്വേഷിക്കേണ്ട കാര്യമല്ല ഇത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതിന്റെ കേന്ദ്രബിന്ദു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ നിരവധി ഗുരുതരമായ ആരോപണങ്ങള്‍ വന്നു. അതിന്റെ പേരില്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ, സീനിയര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ വളരെക്കാലം ജയിലില്‍ കിടന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് വന്നിരിക്കുന്നത്.

കൊള്ള, കൊലപാതകം, അഴിമതി, സ്വത്ത് സമ്പാദനം, സ്വര്‍ണം കള്ളക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ എന്നിവയെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയാണ് വന്നിട്ടുള്ളത്. രാജ്യത്തിന് തന്നെ അപമാനകരമാണ് കേരള സര്‍ക്കാര്‍. വീണ്ടും സ്വര്‍ണം കള്ളക്കടത്തും സ്വര്‍ണം പൊട്ടിക്കലും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ക്രമസമാധാനത്തിന്റെ ചുമതലയുള്ള ആള്‍ നടത്തിയെന്നാണ് അന്‍വര്‍ പറഞ്ഞത്. അതിന് പിന്തുണ കൊടുത്തത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്. അദ്ദേഹം സി പി എം നേതാവാണ്. മുഖ്യമന്ത്രിക്ക് ഈ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും ഗുരുതര ആരോപണങ്ങളുമായാണ് കഴിഞ്ഞ ദിവസം ഇടതുപക്ഷ എംഎൽഎ പിവി അൻവർ രംഗത്ത് എത്തിയത്. എം ആർ അജിത്ത് കുമാർ കൊലപാതകം ചെയ്യിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിമിനെ റോൾ മോഡലാക്കിയ നെട്ടോറിയസ് ക്രിമിനലാണ് അദ്ദേഹമെന്നും പിവി അൻവർ പറഞ്ഞിരുന്നു. മന്ത്രിമാരുടെതടക്കം രാഷ്ട്രീയ നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ കോളുകൾ എം ആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ ചോർത്തുന്നുണ്ടന്നും പിവി അൻവർ ആരോപിച്ചിരുന്നു.‌
<BR>
TAGS : PV ANVAR MLA | KERALA POLICE | VD SATHEESAN
SUMMARY : CM should resign. CBI should investigate the allegations – VD Satheesan

Savre Digital

Recent Posts

കേരളത്തില്‍ 19വരെ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…

6 hours ago

ഡല്‍ഹി സ്ഫോടനം: അൽ ഫലാഹ്‌ സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍

ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ്‌ സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…

6 hours ago

ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണം; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…

6 hours ago

കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…

7 hours ago

ട്രെയിനില്‍ കവര്‍ച്ച: സാസി ഗ്യാങ് പിടിയില്‍

കോ​ഴി​ക്കോ​ട്: ട്രെ​യി​നി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. 50 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന സ്വ​ർ​ണ, ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ളാ​ണ്…

8 hours ago

സ‌‌‌ർക്കാ‌ർ ഉദ്യോഗസ്ഥയെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊന്നു; നാലുപേ‌ർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…

8 hours ago