മുഖ്യമന്ത്രി രാജിവയ്ക്കണം; ആരോപണങ്ങൾ സി.ബി.ഐ അന്വേഷിക്കണം- വി.ഡി സതീശൻ

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണങ്ങളുമായി കോൺഗ്രസ്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായി വന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണെന്നും അദ്ദേഹം ഒരു നിമിഷം പോലും മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. പുറത്തുവവന്ന കാര്യങ്ങൾ രാജ്യത്തിനു തന്നെ അപമാനമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപജാപകവൃന്ദമുണ്ട്. ഈ സംഘമാണ് ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത്. സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ട് മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുറത്തു വന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഇതിനേക്കാള്‍ ഭീകരമായ കാര്യങ്ങള്‍ ഈ കോക്കസ് നടത്തിയിട്ടുണ്ട്. ക്രിമിനലുകളുടെ താവളമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. കേരളം ഭരിച്ച ഏതെങ്കിലും മുഖ്യമന്ത്രി ഇതുപോലുള്ള ആരോപണങ്ങള്‍ നേരിട്ടിട്ടുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇന്ത്യയിലെ ഏത് മുഖ്യമന്ത്രിക്കെതിരെ ഇത്തരത്തിലൊരു ആരോപണം ഉണ്ടായിട്ടുണ്ടോ. ഇതു ചോദ്യം ചെയ്യാന്‍ നട്ടെല്ലുള്ള ആരെങ്കിലും സി പി എമ്മിലുണ്ടോ. എല്ലാവരും ഭയന്നു കഴിയുകയാണ്.

പി വി അന്‍വര്‍ ഉന്നയിച്ച കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അതില്‍ ഒരു വസ്തുതയുമില്ലെന്ന് മുഖ്യമന്ത്രി പറയട്ടെ. അതിന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അടക്കം ആരോപണം ഉന്നയിച്ചത് പ്രതിപക്ഷത്തെ ഒരു എം എല്‍ എയല്ല. ഭരണകക്ഷി എം എല്‍ എയാണ്. ആരോപണം ഉന്നയിച്ച അന്‍വറിനെതിരെ സി പി എം നടപടിയെടുക്കുമോ?. പോലീസിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ആരോപണം ഉന്നയിച്ചത് പ്രതിപക്ഷം ആയിരുന്നെങ്കില്‍ ഇവര്‍ തള്ളിക്കളഞ്ഞേനെ.

പോലീസ് അന്വേഷണം പുകമറ സൃഷ്ടിക്കാനാണ്. കേരള പോലീസ് അന്വേഷിക്കേണ്ട കാര്യമല്ല ഇത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതിന്റെ കേന്ദ്രബിന്ദു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ നിരവധി ഗുരുതരമായ ആരോപണങ്ങള്‍ വന്നു. അതിന്റെ പേരില്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ, സീനിയര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ വളരെക്കാലം ജയിലില്‍ കിടന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് വന്നിരിക്കുന്നത്.

കൊള്ള, കൊലപാതകം, അഴിമതി, സ്വത്ത് സമ്പാദനം, സ്വര്‍ണം കള്ളക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ എന്നിവയെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയാണ് വന്നിട്ടുള്ളത്. രാജ്യത്തിന് തന്നെ അപമാനകരമാണ് കേരള സര്‍ക്കാര്‍. വീണ്ടും സ്വര്‍ണം കള്ളക്കടത്തും സ്വര്‍ണം പൊട്ടിക്കലും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ക്രമസമാധാനത്തിന്റെ ചുമതലയുള്ള ആള്‍ നടത്തിയെന്നാണ് അന്‍വര്‍ പറഞ്ഞത്. അതിന് പിന്തുണ കൊടുത്തത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്. അദ്ദേഹം സി പി എം നേതാവാണ്. മുഖ്യമന്ത്രിക്ക് ഈ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും ഗുരുതര ആരോപണങ്ങളുമായാണ് കഴിഞ്ഞ ദിവസം ഇടതുപക്ഷ എംഎൽഎ പിവി അൻവർ രംഗത്ത് എത്തിയത്. എം ആർ അജിത്ത് കുമാർ കൊലപാതകം ചെയ്യിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിമിനെ റോൾ മോഡലാക്കിയ നെട്ടോറിയസ് ക്രിമിനലാണ് അദ്ദേഹമെന്നും പിവി അൻവർ പറഞ്ഞിരുന്നു. മന്ത്രിമാരുടെതടക്കം രാഷ്ട്രീയ നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ കോളുകൾ എം ആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ ചോർത്തുന്നുണ്ടന്നും പിവി അൻവർ ആരോപിച്ചിരുന്നു.‌
<BR>
TAGS : PV ANVAR MLA | KERALA POLICE | VD SATHEESAN
SUMMARY : CM should resign. CBI should investigate the allegations – VD Satheesan

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എഴുത്തച്ഛൻ പുരസ്കാരം മേതില്‍ രാധാകൃഷ്ണന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം പ്രശസ്ത...

വീണാജോര്‍ജിനെതിരായ ആക്രമണം; കെഎസ്‌യു പ്രവ‍ര്‍ത്തകര്‍ ആക്രമിച്ചില്ല: ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ എസ്‌ഐടി

കൊച്ചി: മുൻ ആരോഗ്യമന്ത്രി വീണ ജോർജിന് നേരെ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍...

വയലറ്റ് സാരി

  ചെറുകഥ അർച്ചന സുനിൽ  കല്യാണവീടിന്റെ തിരക്ക് വെളുപ്പിന് മുമ്പേ തുടങ്ങിയിരുന്നു. പതിവുപോലെ നേരത്തേ കുളിച്ചു...

സ്വർണവില കുത്തനെ ഇടിയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടെ ആദ്യമായാണ്...

മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദം; പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി

കല്‍പറ്റ: വയനാട് മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദത്തില്‍ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി. പ്രിന്‍സിപ്പല്‍...

എഴുത്തച്ഛൻ പുരസ്കാരം മേതില്‍ രാധാകൃഷ്ണന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം പ്രശസ്ത...

വയലറ്റ് സാരി

  ചെറുകഥ അർച്ചന സുനിൽ  കല്യാണവീടിന്റെ തിരക്ക് വെളുപ്പിന് മുമ്പേ തുടങ്ങിയിരുന്നു. പതിവുപോലെ നേരത്തേ കുളിച്ചു...

സ്വർണവില കുത്തനെ ഇടിയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടെ ആദ്യമായാണ്...

മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദം; പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി

കല്‍പറ്റ: വയനാട് മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദത്തില്‍ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി. പ്രിന്‍സിപ്പല്‍...

10 ലക്ഷം പേരെ അണിനിരത്തും; ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി മാർച്ച് ഇന്ന്

ഡൽഹി: ഗ്യാനേഷ് കുമാറിന് എതിരായ ഇന്ത്യാ സഖ്യത്തിന്റെ രാം ലീല മൈതാനിയിലേക്കുള്ള...

കർണാടകയിൽ രണ്ട് വ്യത്യസ്ത റോഡപകടങ്ങൾ: ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ 6 മരണം

ബെംഗളൂരു: കർണാടകയിലെ കൊപ്പൽ, യാദ്ഗിർ ജില്ലകളിൽ 24 മണിക്കൂറിനിടെയുണ്ടായ രണ്ട് വ്യത്യസ്ത...

ബെംഗളൂരുവിൽ ഉൾപ്പെടെ മഴ മുന്നറിയിപ്പ്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

ബെംഗളൂരു: കർണാടകയിൽ നവംബർ ആദ്യ ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്...

Related Articles

Popular Categories