ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ചു ബിജെപി അട്ടിമറി നടത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ പ്രസ്താവനയ്ക്കു പിന്തുണയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ ഒട്ടേറെ മണ്ഡലങ്ങളിൽ പുതിയ വോട്ടർമാരെ വ്യാപകമായി കൂട്ടിച്ചേർക്കുകയും സ്ഥിരമായി വോട്ടു ചെയ്തിരുന്ന ഒട്ടേറെ പേരെ നീക്കം ചെയ്തതായും പ്രവർത്തകരിൽ നിന്നു വിവരം ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ഇതു സംബന്ധിച്ച തുടർ നടപടികൾ സ്വീകരിക്കുന്നതിന് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ രാഹുലിനോടും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും കൂടിക്കാഴ്ച നടത്തി വരികയാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസിനുണ്ടായ തിരിച്ചടിക്കു കാരണമിതാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
കർണാടകയിലെ ഒരു സീറ്റിൽ ക്രമക്കേട് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ കൂട്ടു നിന്നതിനു തെളിവുണ്ടെന്നാണ് രാഹുൽ ഗാന്ധി അവകാശപ്പെട്ടത്. ഒരു സീറ്റിലാണ് പരിശോധന നടത്തിയതെന്നും മറ്റു സീറ്റുകളിലും സമാനമായ അവസ്ഥയാണുള്ളതെന്ന് ബോധ്യപ്പെട്ടതായും രാഹുൽ പറഞ്ഞു.
എന്നാൽ പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കുന്നതിനു പകരം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് രാഹുലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെ ഭീഷണിപ്പെടുത്താനാണ് രാഹുൽ ശ്രമിക്കുന്നത്. ഇതു സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കർണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.
SUMMARY: Siddaramaiah supports Rahul Gandhi on allegations against Election Commission
ന്യൂഡൽഹി: ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഇന്‍സെന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നേരത്തെ 2,000 രൂപയായിരുന്നത് 3,500 രൂപയായാണ് വര്‍ധിപ്പിച്ചത്. ഇന്‍സെന്റീവ് കൂട്ടിയതായി കേന്ദ്ര…
ബെംഗളൂരു: നഗരത്തിലെ സ്വകാര്യ വാഹന യാത്രക്കാരിൽ 95 ശതമാനവും തുടർയാത്ര സൗകര്യം ഉറപ്പാക്കിയാൽ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കാൻ തയാറെന്ന് സർവേ…
ബെംഗളൂരു: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വേർപാടിൽ സിപിഎസിയുടെയും ശാസ്ത്ര സാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് അനുശോചനയോഗം സംഘടിപ്പിക്കുന്നു. ജീവൻഭീമനഗര്‍ കാരുണ്യ…
ബെംഗളൂരു: അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 10 മുതൽ വൈകുന്നേരം…
ബെംഗളൂരു:ബെംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ 3.5 കിലോ ഗ്രാം സ്വർണബിസ്കറ്റ് പിടിച്ചെടുത്തു. ദുബായിൽനിന്നും വന്ന യാത്രക്കാരന്‍ കടത്തിക്കൊണ്ടുവന്ന സ്വർണമാണ് പിടികൂടിയത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം,…