തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ആരോപണം; രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സിദ്ധരാമയ്യ

ബെംഗളൂരു:  ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ചു ബിജെപി അട്ടിമറി നടത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ പ്രസ്താവനയ്ക്കു പിന്തുണയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ ഒട്ടേറെ മണ്ഡലങ്ങളിൽ പുതിയ വോട്ടർമാരെ വ്യാപകമായി കൂട്ടിച്ചേർക്കുകയും സ്ഥിരമായി വോട്ടു ചെയ്തിരുന്ന ഒട്ടേറെ പേരെ നീക്കം ചെയ്തതായും പ്രവർത്തകരിൽ നിന്നു വിവരം ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.

ഇതു സംബന്ധിച്ച തുടർ നടപടികൾ സ്വീകരിക്കുന്നതിന് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ രാഹുലിനോടും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും കൂടിക്കാഴ്ച നടത്തി വരികയാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസിനുണ്ടായ തിരിച്ചടിക്കു കാരണമിതാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

കർണാടകയിലെ ഒരു സീറ്റിൽ ക്രമക്കേട് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ കൂട്ടു നിന്നതിനു തെളിവുണ്ടെന്നാണ് രാഹുൽ ഗാന്ധി അവകാശപ്പെട്ടത്. ഒരു സീറ്റിലാണ് പരിശോധന നടത്തിയതെന്നും മറ്റു സീറ്റുകളിലും സമാനമായ അവസ്ഥയാണുള്ളതെന്ന് ബോധ്യപ്പെട്ടതായും രാഹുൽ പറഞ്ഞു.

എന്നാൽ പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കുന്നതിനു പകരം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് രാഹുലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെ ഭീഷണിപ്പെടുത്താനാണ് രാഹുൽ ശ്രമിക്കുന്നത്. ഇതു സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കർണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.

SUMMARY: Siddaramaiah supports Rahul Gandhi on allegations against Election Commission

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അട്ടപ്പാടി മധു കേസ്: ഒന്നാം പ്രതി ഹുസൈനെ വെറുതെവിട്ടതിനെതിരെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. കേസിലെ ഒന്നാംപ്രതി...

സ്വർണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 280 രൂപ...

8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ചും സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ വൻ സ്വർണക്കടത്ത് പിടികൂടി. റാസല്‍ ഖൈമയില്‍ നിന്ന്...

അങ്കമാലി റെയില്‍വേ സ്റ്റേഷനിലേക്ക് മെട്രോ എത്തില്ല; കൊച്ചി മെട്രോ മൂന്നാംഘട്ടത്തില്‍ 15 സ്റ്റേഷനുകള്‍

കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 17.5 കിലോമീറ്റർ...

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ഹർജിയില്‍ വിധി പറയുന്നത് മാറ്റിവച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് കേസിലെ രണ്ടാം പ്രതിയായ നടന്‍ ദര്‍ശന്‍...

പാലക്കാട് വഴിയുള്ള യശ്വന്തപുര–മംഗളൂരു ട്രെയിനിൽ നാല് അധിക കോച്ചുകള്‍

ബെംഗളൂരു: യശ്വന്തപുരയില്‍ നിന്നും പാലക്കാട് വഴി സര്‍വീസ് നടത്തുന്ന മംഗളൂരു പ്രതിവാര...

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പല്‍ സ്‌പെയിനിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പല്‍...

കോഴിക്കോട് കാർ കത്തി ഡ്രൈവർ വെന്തുമരിച്ചു; അപകടം വീടിന് സമീപം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു. കാ​ർ ഡ്രൈ​വ​ർ...

Related Articles

Popular Categories