ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധന ജൂലൈയിൽ നടക്കും. ജൂലൈ 15, 16 തീയതികളിലാകും പരിശോധന നടക്കുകയെന്ന് ബിഎംആർസി അറിയിച്ചു. കമ്മിഷണർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാതയിൽ സർവീസ് നടത്താൻ അനുമതി ലഭിക്കുക.
ബ്രേക്കിങ് സംവിധാനത്തിന്റെ പരീക്ഷണങ്ങൾ ഉൾപ്പെടെ പൂർത്തിയായിട്ടുണ്ട്. നേരത്തേ റിസർച് ഡിസൈൻസ് ആൻഡ് സ്റ്റാന്റേർഡ്സ് ഓർഗനൈസേഷൻ പരീക്ഷണ ഓട്ടം നടത്തി ട്രാക്കിന്റെയും ട്രെയിനിന്റെയും സുരക്ഷ ഉറപ്പാക്കിയിരുന്നു.
18.8 കിലോമീറ്റർ പാതയിൽ 16 സ്റ്റേഷനുകളാണുള്ളത്. പാതയിൽ ഓടിക്കാൻ 3 ഡ്രൈവറില്ലാ ട്രെയിനുകളാണ് ബിഎംആർസിയുടെ പക്കലുള്ളത്. ജൂലൈയിൽ ഒരു ട്രെയിൻ കൂടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ ഘട്ടത്തിൽ 30 മിനിറ്റ് ഇടവേളയിൽ സർവീസ് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ തീയതി സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ധാരണയിലെത്തിയിട്ടില്ല.
SUMMARY: CMRS to inspect namma metro yellowline this July
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…
ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…
ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…