തിരുവനന്തപുരം: പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 39 രൂപ കൂട്ടി. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1691.50 രൂപയായി വര്‍ധിച്ചു. കഴിഞ്ഞ ജൂലൈ 1 ന് എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടര്‍ വില 30 രൂപ കുറച്ചിരുന്നു.
വിലയില്‍ മാറ്റമില്ലാത്ത 14 കിലോ ഗാര്‍ഹിക പാചകവാതകത്തിന് ഡല്‍ഹിയില്‍ 803 രൂപയാണ്. കൊല്‍ക്കത്തയില്‍ 829 രൂപയും മുംബൈയില്‍ 802.5 രൂപയും, ചെന്നൈയില്‍ 918.5 രൂപയുമാണ് നിലവിലെ വില.
പാചകവാതക വില വർധിച്ചത് ഹോട്ടലുകളേയും റസ്റ്ററന്റുകളേയും ചെറുകിട വ്യവസായ സ്ഥാപനങ്ങളേയും ബാധിക്കും. അന്താരാഷ്ട്ര വിപണിയിലെ വില, നികുതികൾ എന്നിവയെല്ലാം ചേർത്ത് ഓരോ മാസത്തിന്റേയും തുടക്കത്തിലാണ് എണ്ണകമ്പനികൾ പാചകവാതക വില നിശ്ചയിക്കുന്നത്. അതേസമയം ഇത്തവണയും ഗാർഹിക പാചകവാതകത്തിന്റെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.
<br>
TAGS : LPG PRICE HIKE
SUMMARY : Commercial cooking gas cylinder prices hiked
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പത്തനംതിട്ട അങ്ങാടിക്കല്‍ തെക്ക് സ്വദേശി രാജനാണ്…
തിരുവനന്തപുരം: വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെക്കൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്നും…
ന്യൂഡൽഹി: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയർ ടു എയർ മിസൈല്‍ (അസ്ത്ര) വിജയകരമായി പരീക്ഷിച്ച് ഡിഫൻസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണവില മുകളിലേക്ക്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു…
ബെംഗളൂരു: തൃശൂർ തിരുവില്വാമല സ്വദേശിനി പി. പ്രേമകുമാരി(63) അന്തരിച്ചു. ഉദയനഗർ ഗംഗൈ അമ്മൻ സ്ട്രീറ്റ് ഫസ്റ്റ് ക്രോസ്സിലായിരുന്നു താമസം. ഭർത്താവ്:…
ന്യൂഡൽഹി: ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകർന്നുവീണ് വൻ അപകടം. ഒട്ടേറെപ്പേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 14 മാസം പ്രായമുള്ള…