ബെംഗളൂരു: വിവാദ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി. സിയാവുർ റഹ്മാൻ എന്നയാളാണ് ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ പരാതി നൽകിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോദി നടത്തിയ പരാമർശത്തിനെതിരെയാണ് പരാതി. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുസ്‍ലിങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെയാണ് പരാതി.
സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന പരാമർശങ്ങളാണ് പ്രധാനമന്ത്രി നടത്തിയതെന്നും നിയമ നടപടി സ്വീകരിക്കണമെന്നും സിയാവുർ റഹ്മാൻ പരാതിയിൽ ആവശ്യപ്പെട്ടു. എന്നാൽ പരാതിയുമായി മുമ്പോട്ട് പോവണോയെന്ന കാര്യത്തിൽ കോടതി തീരുമാനമെടുത്തില്ല.
കോൺഗ്രസ് ആദ്യ പരിഗണന നൽകുന്നത് മുസ്ലിങ്ങൾക്കാണെന്ന് മോദി റാലിയിൽ പറഞ്ഞത്. കൂടുതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറിയവർക്കും കോൺഗ്രസ് രാജ്യത്തിന്റെ സ്വത്ത് നൽകും. അവരുടെ പ്രകടന പത്രികയിൽ അങ്ങനെയാണ് പറയുന്നത്. നിങ്ങളുടെ സ്വത്ത് കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്ക് കൊടുക്കണോ എന്നും മോദി ചോദിക്കുകയുണ്ടായി. എന്നാൽ തന്‍റെ പരാമര്‍ശം മുസ്‍ലിങ്ങളെ ഉദ്ദേശിച്ചല്ലെന്ന് പിന്നീട് പ്രധാനമന്ത്രി വിശദീകരിച്ചിരുന്നു.
TAGS: BENGALURU UPDATES | NARENDRA MODI
SUMMARY: Complaint against prime minister modi on controversial statement
തിരുവനന്തപുരം: പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.…
കണ്ണൂർ: കണ്ണൂരില്‍ വയോധികന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. നടുവില്‍ സ്വദേശിയായ കെ.വി. ഗോപിനാഥന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ…
കൊച്ചി: ടിക്കറ്റ് പരിശോധനയ്ക്കിടെ ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം. സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എ സനൂപ് ആണ് ആക്രമണത്തിനിരയായത്. പാലക്കാട് കാഞ്ഞിരപ്പുഴ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ പവന് 120 രൂപ വർധിച്ചിരുന്നു. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്.…
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിന്റെ അബ്ദുൾകലാം വിദ്യ യോജനയുടെ ഭാഗമായി വർഷം തോറും നടത്തി വരാറുള്ള ക്വിസ് മത്സരം ഞായറാഴ്ച…
കോട്ടയം: ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി…