കണ്ണൂർ: നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും കൂട്ടുകാരെയും ആക്രമിച്ചെന്ന് പരാതി. കൂട്ടുകാരന്റെ പിറന്നാള് ആഘോഷത്തില് പങ്കെടുത്ത് വരുന്ന വഴി തളിപ്പറമ്പ് തൃച്ചംബരം ചിന്മയാ മിഷൻ സ്കൂളിന് മുന്നില് വെച്ച് ഒരു കാരണവും ഇല്ലാതെ തന്റെ മകൻ യദു സാന്തിനെയും കൂട്ടുകാരെയും ഒരു പറ്റം ക്രിമിനലുകള് മാരകമായി ആക്രമിക്കുകയായിരുന്നുവെന്ന് സന്തോഷ് കീഴാറ്റൂർ പ്രതികരിച്ചു.
കുട്ടികളെ തല്ലി ചതച്ച ക്രിമിനലുകളെനിയമത്തിന്റെ മുന്നില് കൊണ്ടു വരിക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ആണ്കുട്ടികള് പോലും സുരക്ഷിതരല്ല, ഹെല്മെറ്റ് കൊണ്ടുള്ള അടിയില് എന്തെങ്കിലും സംഭവിച്ചു പോയെങ്കിലോയെന്ന് അദ്ദേഹം ചോദിക്കുന്നു. പല സന്ദർഭങ്ങളിലും തന്നേക്കാള് കരുത്തോടെ പെരുമാറിയ മകൻ, അച്ഛാ തന്നെ ഹെല്മെറ്റ് കൊണ്ട് അടിച്ചു, കൂട്ടുകാരെയും പൊതിരെ തല്ലി ഞങ്ങളെ വേഗം ഇവിടുന്ന് രക്ഷപ്പെടുത്ത് എന്ന് കരഞ്ഞു പറഞ്ഞപ്പോള് താനും ഏട്ടനുമൊക്കെ ഓടുകയായിരുന്നു.
സ്കൂളിന്റെ മുന്നില് എത്തിയപ്പോള് വലിയ ജനകൂട്ടം, പേടിച്ച് വിറച്ച് കുട്ടികള് ഒരു വീട്ടില് കഴിയുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്തോഷ് കീഴാറ്റൂരിന്റെ പ്രതികരണം.
TAGS : LATEST NEWS
SUMMARY : Complaint alleging assault on actor Santosh Keezhattoor’s son and friends
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില് പ്രസിഡൻ്റ് കെ. ബി. ഹുസൈന് അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്ട്ട്സ് ആന്റ് കള്ച്ചറല് അസോസിയേഷന് (പിഎസിഎ) നോര്ക്ക റൂട്ട്സിന്റെ അംഗീകാരം.…