LATEST NEWS

സുരേഷ് ഗോപി വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതി; ബിഎല്‍ഒയ്ക്ക് ജനുവരി 20ന് ഹാജരാകാൻ നോട്ടീസ്

തൃശൂർ: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതിയില്‍ ബിഎല്‍ഒയ്ക്ക് നോട്ടീസ് അയച്ച്‌ കോടതി. ജനുവരി 20ന് ബിഎല്‍ഒ നേരിട്ട് ഹാജരാകണമെന്നും കോടതി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നല്‍കിയ ഹർജിയില്‍ തൃശൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും സഹോദരൻ സുഭാഷ് ഗോപിയും കുടുംബാംഗങ്ങളും തൃശൂർ നിയോജകമണ്ഡലത്തിലെ മുക്കാട്ടുകര ബൂത്തില്‍ വോട്ട് ചേർത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് കാണിച്ചാണ് പ്രതാപൻ പരാതി നല്‍കിയത്. ഗൂഢാലോചന നടത്തി വ്യാജമായി ചമച്ച രേഖകളുടെ അടിസ്ഥാനത്തില്‍ വോട്ടുകള്‍ ചേർത്തതെന്നാണ് പരാതി.

ഇപ്പോള്‍ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി കേസിനാസ്പദമായ സംഭവം നടക്കുമ്ബോള്‍ പൊതുസേവകനല്ലാത്തതിനാല്‍ നിയമപ്രകാരമുള്ള നോട്ടീസിന് അർഹനല്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. തുടർന്ന് കോടതി അന്നത്തെ ബൂത്ത് ലെവല്‍ ഓഫീസർക്കു നോട്ടീസ് അയക്കാൻ ഉത്തരവിടുകയായിരുന്നു. ബിഎല്‍ഒ ജനുവരി 20ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും നോട്ടീസില്‍ പറയുന്നു.

SUMMARY: Complaint alleging Suresh Gopi entered fake votes; BLO given notice to appear on January 20

NEWS BUREAU

Recent Posts

ശബരിമല സ്വര്‍ണ്ണക്കൊള്ള; ഗോവര്‍ദ്ധന്റെ ജാമ്യാപേക്ഷകളില്‍ സര്‍ക്കാരിനോട് മറുപടി തേടി ഹൈക്കോടതി

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിയുന്ന ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ നല്‍കിയ ജാമ്യ ഹർജി ക്രിസ്മസ് അവധിക്ക് ശേഷം…

53 minutes ago

ആലപ്പുഴയില്‍ പക്ഷിപ്പനി; ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു

ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു. പക്ഷിപ്പനി കാരണമാണ് താറാവുകള്‍ ചത്തതാണെന്നാണ് സ്ഥിരീകരണം.…

2 hours ago

ഒരു പവന്‍ പൊന്നിന് ഒരു ലക്ഷം; സര്‍വകാല റെക്കോര്‍ഡ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില ഒരു ലക്ഷം കടന്നു. സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് ഒരു…

3 hours ago

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ബലക്ഷയം; വെള്ളത്തിനടിയിലുള്ള പരിശോധന ഇന്ന് തുടങ്ങും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം നിർണ്ണയിക്കുന്നതിനായി വെള്ളത്തിനടിയില്‍ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ (ആർഒവി) ഉപയോഗിച്ചുള്ള പരിശോധന ഇന്ന് ആരംഭിക്കും. അണക്കെട്ടിന്റെ…

4 hours ago

പാനൂരിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ട നിലയിൽ

ക​ണ്ണൂ​ർ: പാ​നൂ​ർ പാ​റാ​ട് സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫി​സി​ൽ തീ​യി​ട്ടു. പൂ​ട്ടി​യി​ട്ട ഓ​ഫി​സ് വൈ​കി​ട്ട് തു​റ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. ഓ​ഫീ​സി​ൽ…

4 hours ago

മെഡിസെപ് പ്രീമിയം കുത്തനെ കൂട്ടി; പ്രതിമാസ പ്രീമിയം തുക 500 രൂപയില്‍ നിന്ന് 810 ആയി ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'മെഡിസെപ്പിന്റെ' പ്രീമിയം തുക വർധിപ്പിച്ചു. പ്രതിമാസം 500 രൂപയായിരുന്ന…

5 hours ago