തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ വിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി. ജലീൽ പുനലൂർ എന്നയാളാണ് പരാതി നൽകിയത്. മുബാറക് റാവുത്തർ, ആബിദ് അടിവാരം, അഹ്മദ് കബീർ കുന്നംകുളം തുടങ്ങിയവർക്കെതിരെയാണ് പരാതി. വിഎസ് മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് അധിക്ഷേപകരമായ കമന്റുകളും പോസ്റ്റുകളും വന്നിരുന്നു. ഇതിനെതിരെയാണ് പരാതി.
വിഎസിനെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ച ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന് യസീന്‍ അഹമ്മദിനെതിരെയും പരാതി ലഭിച്ചിട്ടുണ്ട്. മലപ്പുറം വണ്ടൂര്‍ പോലിസില്‍ ഡിവൈഎഫ്ഐയാണ് പരാതി നല്‍കിയത്. കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്കിയ കമ്മ്യുണിസ്റ്റ് തീവ്രവാദി വി എസ് കേരളം ഇസ് ലാമിക രാജ്യമാകാന്‍ കാത്തുനില്‍ക്കാതെ പടമായെന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്. ശ്വാസമുണ്ടെങ്കിലും ശ്വാസം നിലച്ചാലും വര്‍ഗീയവാദി വര്‍ഗീയവാദി തന്നെയാണെന്നും ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചു.
വിഎസിനെ അധിക്ഷേപിച്ച് പോസ്റ്റിട്ട ഒരു അധ്യാപകനെയും രാവിലെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. നഗരൂര്‍ സ്വദേശി വി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്. പിന്നാലെ അനൂപിനെതിരെ വിദ്യാഭ്യാസ വകുപ്പ് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന് കെ ആര് രംഗത്തെത്തിയിരുന്നു.
SUMMARY: Complaint filed against four people for hate speech against VS
ബെംഗളൂരു: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിൽ 8 കോടിയോളം രൂപവിലമതിക്കുന്ന വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് സംഗീത സംവിധായകൻ ഇളയരാജ. മൂകാംബിക…
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പുതുക്കുറിച്ചി സ്വദേശി നവാസ് (41), വർക്കല സ്വദേശി രാഹുൽ (21)…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സംസ്കാരിക വേദി ബെംഗളൂരു മലയാളികൾക്കായി പ്രഭാഷണ പരിപാടി സംഘടിപ്പിക്കുന്നു. നർമ്മവും കവിതയും പാട്ടും കലർന്ന പ്രഭാഷണങ്ങളിലൂടെ…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും സെപ്റ്റംബർ 13,14 തീയതികളിൽ ചന്ദാപുര സൺ പാലസ്…
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. മെഡിക്കല്‍…
കൊച്ചി: ശബരിമല ശ്രീകോവില്‍ വാതിലിന്റെ ഇരുഭാഗങ്ങളിലുമുള്ള ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ അനുമതിയില്ലാതെ ഇളക്കിയെടുത്തത് ശരിയായില്ലെന്ന് ഹൈക്കോടതി. ഇത് ചെയ്യും മുമ്പ്…