പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. അഗളി ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ ഷിബുവിനാണ് മര്‍ദനമേറ്റത്. വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് യുവാവിനെ പിക്കപ്പ് വാനിലെത്തിയ സംഘം മര്‍ദിച്ചത്. മർദനത്തെ തുടർന്ന് ശരീരമാസകലം സിജുവിന് പരുക്കേറ്റിട്ടുണ്ട്.
യുവാവിനെ മർദിച്ച സംഭവത്തില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ദൃശ്യങ്ങള്‍ പുറത്തു വന്നതിനുപിന്നാലെ ഷിബുവിന്റെ മൊഴിയെടുത്തു. ഷിബു മദ്യപിച്ചിരുന്നുവെന്നും പ്രകോപനമില്ലാതെ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നുമാണ് പിക്കപ്പ് വാഹനത്തിന്റെ ഉടമ ആരോപിക്കുന്നത്. യുവാവ് കല്ലെറിഞ്ഞ് വാഹനത്തിന്റെ ചില്ല് തകര്‍ത്തെന്നും ഇവര്‍ ആരോപിക്കുന്നു. വാഹന ഉടമയുടെ പരാതിയില്‍ ഷിബുവിനെതിരെ കേസെടുത്തു. യുവാവ് മദ്യപിച്ച് വാഹനത്തിലെ യാത്രക്കാരോട് തര്‍ക്കിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
<BR>
TAGS : PALAKKAD | YOUTH ASSAULTED
SUMMARY : Complaint filed against tribal youth tied up and beaten in Attappadi, Palakkad
ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ സുരക്ഷാ ഡ്യൂട്ടിക്കിടെ ജീവനക്കാരൻ അബദ്ധത്തിൽ ട്രാക്കിലേക്ക് വീണു. അടുത്തിടെ ഉദ്ഘാടനം ചെയ്ത യെല്ലോ ലൈനിലെ റാഗിഗുഡ…
ബെംഗളൂരു: മൈസൂരു യെല്‍വാലയിലുള്ള ആർഎംപി ഫാക്ടറി പരിസരത്ത് കടുവയെ കണ്ടതായി വിവരം. തിങ്കളാഴ്ച വൈകുന്നേരം പതിവ് പെട്രോളിങ്ങിനിടയാണ് സുരക്ഷാ ഉദ്യോഗസ്ഥർ…
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ട്രാൻസ് വുമൺ അവന്തികയ്‌ക്കെതിരെ വിമർശനവുമായി ട്രാൻസ്‌ജെൻഡർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അന്ന.…
ബെംഗളൂരു: ധര്‍മ്മസ്ഥലയില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചതായി ആരോപിക്കപ്പെടുന്ന കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രാഷ്ട്രീയ ഹിന്ദു ജാഗരണ്‍…
ബെംഗളൂരു: ട്രാവൽ ഏജൻസി ജീവനക്കാരനെ ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കലാസിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. ബീഹാർ…
ജമ്മു: ജമ്മുവിലെ ദോഡയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ 10 പേർ മരിച്ചതായി റിപോർട്ട്. തുടർച്ചയായ മൂന്ന് ദിവസത്തെ കനത്ത മഴ ജമ്മു…