കൊല്ലം: കൊട്ടാരക്കരയില്‍ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. ചരുവിള പുത്തൻ വീട്ടില്‍ ആദില്‍ മുഹമ്മദി(14)നെയാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകിട്ട് പള്ളിയിലേക്ക് പോയതായിരുന്നു കുട്ടി. പിന്നീട് നിസ്ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. അതേസമയം, കുട്ടി പള്ളിയില്‍ നിന്നിറങ്ങിയ ശേഷം ഓട്ടോയില്‍ ആലഞ്ചേരിയില്‍ എത്തിയെന്ന വിവരമുണ്ട്.
ആലഞ്ചേരിയില്‍ നിന്ന് വേറെയാരും കുട്ടിയെ കണ്ടിട്ടില്ല. രാത്രി ഒമ്പതിന് കോട്ടാത്തല അമ്പലത്തിന് സമീപം കുട്ടി ഭക്ഷണം വാങ്ങിക്കുന്നത് കണ്ടവർ ഉണ്ട്. രാവിലെ മടവൂരില്‍ വച്ച് കണ്ടെന്ന വിവരവും പോലീസിന് ലഭിച്ചു. അതേസമയം, വീട്ടുകാർ കുട്ടിയുടെ ബാഗില്‍ നിന്ന് ഫോണ്‍ കണ്ടെടുത്തിയിരുന്നു. ഇത് വാങ്ങി വച്ചതില്‍ കുട്ടി വിഷമത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. കുടുംബം കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
SUMMARY: Complaint filed that a 14-year-old boy is missing in Kottarakkara
പാലക്കാട്: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…
തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…
ഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ പ്രതികളായ പോലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയില്‍ സിബിഐ അപ്പീല്‍ സമർപ്പിച്ചു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ച്…
കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…
ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…