കോഴിക്കോട്: ട്യൂഷന്‍ ക്ലാസിലേക്ക് പുറപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് പയ്യോളിയില്‍ താമസിക്കുന്ന ചാക്കണ്ടി നസീറിന്റെ മകന്‍ നിഹാന്‍ നസീറി(17)നെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. ഇതുസംബന്ധിച്ച് പിതാവ് പയ്യോളി പോലീസില്‍ പരാതി നല്‍കി.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ട്യൂഷന്‍ ക്ലാസിലേക്കെന്ന് പറഞ്ഞ് നിഹാന്‍ സൈക്കിളുമെടുത്ത് വീട്ടില്‍ നിന്നും ഇറങ്ങിയത്. കൊയിലാണ്ടിയിലെ ട്യൂഷന്‍ സെന്ററിലാണ് വിദ്യാര്‍ഥി പഠിച്ചിരുന്നത്. സൈക്കിള്‍ പയ്യോളി നഗരസഭ കെട്ടിടത്തിന് സമീപം പാര്‍ക്ക് ചെയ്ത ശേഷം കൊയിലാണ്ടി ഭാഗത്തേക്കുള്ള ബസില്‍ കയറിയതായി വിവരമുണ്ട്. ഏറെ വൈകിയിട്ടും തിരിച്ചെത്താതായതോടെ അന്വേഷിച്ചപ്പോഴാണ് നിഹാന്‍ ട്യൂഷന്‍ സെന്ററില്‍ എത്തിയിട്ടില്ല എന്ന വിവരം ലഭിച്ചത്.
ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പച്ച നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്റ്‌സുമാണ് നിഹാന്‍ ധരിച്ചിരുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വാര്‍ത്തയോടൊപ്പം നല്‍കിയ നമ്പറില്‍ ബന്ധപ്പെടണം. ഫോണ്‍: 9496442713, 9846331533, പോലീസ്: 0496 2602034
SUMMARY: Complaint filed that a Plus Two student who had gone for tuition is missing
ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റർ…
തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന…
ബെംഗളൂരു: ഹാസൻ ജുട്ടനഹള്ളി ഗ്രാമത്തിലെ ഇഞ്ചിത്തോട്ടത്തിൽ അടിമവേലയ്ക്ക് നിർബന്ധിക്കപ്പെട്ട മലയാളികളുൾപ്പെടെ 18 തൊഴിലാളികളെ കർണാടക പോലീസും ജില്ലാ ഭരണകൂടവും ചേർന്ന്…
കോഴിക്കോട്: മൂഴിക്കലിലെ പതിനഞ്ചുകാരിയുടെ കൊലപാതകത്തില്‍ കിണറ്റില്‍ നിന്നു കണ്ടെടുത്ത ഫോണ്‍ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍…
പത്തനംതിട്ട: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കുമ്പുഴ വലിയപാലത്തിനു സമീപത്തുണ്ടായ അപകടത്തില്‍…
മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞ ആറ് അധ്യാപകർ ഉള്‍പ്പെടെയുള്ള ഒമ്പത് പേർക്കും കണ്ണീരോടെ വിടചൊല്ലി ജന്മനാട്. പാങ്ങ് ഗവ. ഹയർസെക്കൻഡറി…