Categories: KERALATOP NEWS

യുവനടിയെ അപമാനിച്ചെന്ന് പരാതി; വ്ലോഗര്‍ സൂരജ് പാലാക്കാരൻ കസ്റ്റഡിയിൽ

കൊച്ചി: യുവനടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ വ്ലോഗര്‍ സൂരജ് പാലാക്കാരൻ കസ്റ്റഡിയിൽ. പാലാരിവട്ടം പോലീസാണ് സൂരജിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ മറ്റൊരു കേസില്‍ സൂരജ് പാലാക്കാരനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരുന്നു. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിലായിരുന്നു നടപടി. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. എസ്.സി.എസ്.ടി അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും പോലീസ് ചുമത്തിയിരുന്നു. വീട്ടിലെത്തി പോലീസ് തിരച്ചിൽ നടത്തിയതിനു പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങിയ ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
<BR>
TAGS : ARRESTED | KERALA
SUMMARY : Complaint of insulting the young actress; Vlogger Suraj Palakaran in custody

 

Savre Digital

Recent Posts

പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിൽ 18 വാഹനങ്ങൾ തല്ലിതകർത്തു

ബെംഗളൂരു: ഹൊങ്ങസന്ദ്രയിൽ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അക്രമിസംഘം 18 വാഹനങ്ങൾ തല്ലിതകർത്തു. 15 കാറുകളും 3 ഗുഡ്സ് ഓട്ടോകളുമാണ്…

2 minutes ago

ഇന്ന് ബസ് സമരം; അർദ്ധരാത്രി മുതൽ ദേശീയ പണിമുടക്ക്

തിരുവനന്തപുരം: ബസ്ചാർജ് വർധനയാവശ്യപ്പെട്ട് ഇന്ന് സ്വകാര്യ ബസ് ജീവനക്കാർ സൂചന പണിമുടക്ക് നടത്തും. ഇന്ന് തന്നെ അർധരാത്രി മുതൽ പൊതുപണിമുടക്കും…

7 minutes ago

കേരളസമാജം യുവജനോത്സവം ഓഗസ്റ്റ് 9,10 തിയ്യതികളില്‍

ബെംഗളൂരു : കേരളസമാജത്തിന്റെ ആഭിമുഖ്യത്തിൽ കർണാടകയിലെ മലയാളി യുവകലാപ്രതിഭകൾക്കായി നടത്തുന്ന യുവജനോത്സവം ഓഗസ്റ്റ് ഒമ്പത്, പത്ത് ഇന്ദിരാനഗർ കൈരളീ നികേതൻ…

30 minutes ago

വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം 30കാരൻ ജീവനൊടുക്കി

മംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിനു യുവതിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം 30കാരൻ ആത്മഹത്യ ചെയ്തു. മംഗളൂരു സ്വദേശിയായ സുധീർ(30) ആണ് മരിച്ചത്.…

10 hours ago

മലിനജലം കുടിച്ച് 3 മരണം; 5 പേർ ആശുപത്രിയിൽ

ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ മലിനജലം കുടിച്ച് 3 പേർ മരിച്ചു. 5 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. യാദ്ഗിർ ജില്ലയിലെ തിപ്പാനദഗി…

10 hours ago

പെട്ടെന്നുള്ള മരണങ്ങളിൽ പോസ്റ്റ്മോർട്ടം നിർബന്ധമാക്കി ആരോഗ്യ വകുപ്പ്

ബെംഗളൂരു: കർണാടകയിൽ പെട്ടെന്നുള്ള മരണങ്ങൾ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് സർക്കാർ. ആശുപത്രിക്ക് പുറത്തു നടക്കുന്ന ഇത്തരം മരണങ്ങളിൽ നിർബന്ധമായും പോസ്റ്റ്മോർട്ടം നടത്തണമെന്നും…

10 hours ago