ബെംഗളൂരു: ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ സ്വർണമാല മോഷണം പോയതായി പരാതി. വിമാനക്കമ്പനി ജീവനക്കാരിക്കെതിരെയാണ് ബെംഗളൂരു സ്വദേശിനിയായ പ്രിയങ്ക മുഖർജിയെന്ന യാത്രക്കാരി പരാതി നൽകിയത്. ഫ്ലൈറ്റ് അറ്റൻഡന്‍റ് തന്‍റെ അഞ്ച് വയസുള്ള കുട്ടിയെ വാഷ്‌റൂമിൽ പോകാൻ സഹായിച്ചെന്നും തിരിച്ചുവന്നപ്പോൾ കുട്ടി ധരിച്ചിരുന്ന സ്വർണ മാല കാണാനില്ലായിരുന്നുവെന്നും പ്രിയങ്ക നൽകിയ പരാതിയിൽ പറഞ്ഞു. ഇൻഡിഗോ ഫ്ലൈറ്റ് അറ്റൻഡന്‍റായ അദിതി അശ്വിനി ശർമ്മയ്‌ക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പരാതിയിൽ അന്വേഷണം തുടങ്ങിയെന്ന് എയർപോർട്ട് പോലീസ് അറിയിച്ചു. 6ഇ 661 എന്ന ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു പ്രിയങ്ക. ഇവരുടെ കുട്ടി ധരിച്ച രണ്ടര പവന്‍റെ മാലയാണ് കാണാതായത്. പരാതിയെ കുറിച്ച് അറിഞ്ഞെന്നും നിയമ നടപടികളുമായി ബന്ധപ്പെട്ട് പൂർണ പിന്തുണയും സഹകരണവും നൽകുമെന്നും ഇൻഡിഗോ വക്താവ് പറഞ്ഞു.
TAGS: INDIGO | THEFT
SUMMARY: Theft complaint filed against Indigo flight attendent
കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് ഡയറക്ടർ ദിനില്‍ ബാബുവിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം…
കോട്ടയം: അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതെന്ന് ചാണ്ടി ഉമ്മന്‍. അപ്പോഴും പാർട്ടി തീരുമാനം അംഗീകരിച്ചുവെന്നും അദ്ദേഹം…
ബെംഗളൂരു: കളരി പണിക്കർ കളരി കുറുപ്പ് വെൽഫെയർ അസോസിയേഷൻ (കെപികെകെഡബ്ല്യുഎ) കർണാടകയുടെ ഓണാഘോഷവും 11-ാംവാർഷികവും രാമമൂർത്തി നഗറിലുള്ള നാട്യപ്രിയ നൃത്തക്ഷേത്ര…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റം. മസ്തിഷ്ക മരണം സംഭവിച്ച അമല്‍ ബാബു(25)വിന്‍റെ ഹൃദയം എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന…
ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്‌വാരയില്‍ ചുമ മരുന്ന് കഴിച്ച് ഒരു കുട്ടി കൂടി മരിച്ചു. അംബിക വിശ്വകര്‍മ എന്ന മൂന്ന് വയസുകാരിയാണ്…
ബെംഗളൂരു: മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്യാന്‍ ഭര്‍ത്താവ് തയ്യാറാകാത്തതിനെ തുടര്‍ന്നുണ്ടായ തർക്കത്തിന് പിന്നാലെ യുവതി വീടിന് മുകളില്‍ നിന്ന് ചാടി…