കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ നടൻ അലൻസിയറിനെതിരെ കേസ്. എറണാകുളം ചെങ്ങമനാട് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ആഭാസം സിനിമയുടെ ലൊക്കേഷനിൽ അലൻസിയർ മോശമായി പെരുമാറിയെന്നാണ് യുവനടിയുടെ പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഐപിസി 354 ആണ് ചുമത്തിയിരിക്കുന്നത്.
2017ൽ ബെംഗളൂരുവിൽവെച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതി. സിനിമാ സെറ്റിൽവെച്ചാണ് സംഭവം. കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. മുമ്പ് ഇതേ നടി അലൻസിനെതിരെ പരാതി ഉയർത്തിയിരുന്നെങ്കിലും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഐശ്വര്യ ഡോങ്‌റെയ്ക്ക് മുന്നിലാണ് നടി മൊഴി നൽകിയത്. അലൻസിയറിനെതിരെ നേരത്തേയും സമാനരീതിയിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. മോശമായി പെരുമാറിയെന്ന് കണിച്ചുകൊണ്ട് യുവ മാധ്യമപ്രവർത്തക നൽകിയ പരാതിയില്‍ അലൻസിയറിനെതിരെ കേസെടുത്തിരുന്നു.
<BR>
TAGS : ALENCIER | SEXUAL HARASSMENT
SUMMARY : Complaint of young actress that she was sexually assaulted in Bengaluru. Case against actor Alencier
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…