കോഴിക്കോട്: വെള്ളിമാടുകുന്ന് മൂഴിക്കലിലെ ഹൈപ്പർമാർക്കറ്റിൽനിന്നും വാങ്ങിയ ചിക്കൻ ബർഗറിൽ ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. ബർഗർ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ട യുവതികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചൊവ്വാഴ്ച വൈകുന്നേരം 6.30ഓടെ ഓൺലൈനിൽ ഓർഡർ ചെയ്താണ് രണ്ട് ബർഗർ വാങ്ങിയത്. ഒരെണ്ണം പൂർണമായി കഴിച്ചതിനുശേഷം പരിശോധിച്ചപ്പോൾ രണ്ടാമത്തെ ബർഗറിൽ പുഴുവിനെ കണ്ടെത്തുകയായിരുന്നു.
തുടർന്ന്, ഹൈപ്പർമാർക്കറ്റിലെ ഡെലിവറി ബോയിയെ വിളിച്ച് ബർഗർ തിരിച്ചേൽപ്പിച്ചു. വിഷയം ഹൈപ്പർമാർക്കറ്റ് മാനേജറെ വിളിച്ച് അറിയിക്കുകയും ചെയ്തു. പിറ്റേന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തിൽ കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിനും പോലീസിനും യുവതികള്‍ പരാതി നൽകിയിട്ടുണ്ട്.
<BR>
TAGS: KOZHIKODE NEWS | FOOD POISON
SUMMARY : Complaint that a live worm was found in the burger; Two people are in the hospital
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…