ബെംഗളൂരു: സാമൂഹിക പങ്കാളിത്തത്തോടെ ഭവനരഹിതരായ ആളുകൾക്ക് സ്വന്തമായി വീടുകൾ നിർമിച്ചു നൽകുന്ന പ്രോജക്ട് ഷെൽട്ടർ പദ്ധതിയുടെ ഭാഗമായി ഹെസറഘട്ടയിൽ നിർമാണം പൂർത്തിയാക്കിയ 5 വീടുകളുടെ താക്കോൽദാനം വ്യാഴാഴ്ച നടക്കും. ഹെസറഘട്ട ആര്‍.എം.സി യാര്‍ഡിന് സമീപത്തുള്ള പ്രോജക്ട് ഷെൽട്ടര്‍ ഭവന സമുച്ചയത്തില്‍ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം താക്കോല്‍ കൈമാറും. ക്ലാരേഷ്യൻ പ്രൊവിൻഷ്യൽ ഫാദർ സാബു പ്രാർത്ഥന ചൊല്ലും. തുടർന്ന് രാവിലെ 11 ന് എം.എസ് പാളയത്തെ കിംഗ്സ് മീഡോവ്സിൽ നടക്കുന്ന ചടങ്ങിൽ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകും. പദ്ധതിക്കായി സാമ്പത്തിക സഹായം നൽകിയ വ്യക്തികളെ ചടങ്ങിൽ ആദരിക്കും. കാഴ്ചപരിമിതയും ദേശീയ അവാർഡ് ജേതാവുമായ ഫാത്തിമ അൻഷിയുടെ നേതൃത്വത്തിലുള്ള സംഗീത പരിപാടി അരങ്ങേറും.
ഫാദർ ജോർജ് കണ്ണന്താനത്തിന്‍റെ നേതൃത്വത്തില്‍ 2023 ഒക്ടോബറിലാണ് പ്രോജക്ട് ഷെൽട്ടർ ആരംഭിക്കുന്നുത്. ബെംഗളൂരുവിലെ ക്ലാരെഷ്യൻ ഫാദേഴ്‌സിൻ്റെ സാമൂഹിക സംരംഭമായ ഹോപ്സ് സൊസൈറ്റിക്ക് കീഴിലാണ് പ്രോജക്ട് ഷെൽട്ടർ പ്രവര്‍ത്തിക്കുന്നത്. പത്ത് പേരടങ്ങുന്ന ഫൗണ്ടർ ഡയറക്ടർമാരാണ് വീടുകളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. 500 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഓരോ വീടിൻ്റേയും നിർമാണ ചെലവ് 10 ലക്ഷം രൂപയാണ്. ഓരോ മാസവും 1000 രൂപ വീതം 1000 പേരിൽ നിന്ന് സംഭാവന വഴി ലഭിക്കുന്ന തുക വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മാസത്തിൽ ഒരു വീട് വീതം നിര്‍മാണം പൂര്‍ത്തിയാക്കും. കേരളത്തില്‍ ഇതിനോടകം 2 വീടുകൾ നിർമിച്ച് നൽകി. നീലേശ്വരത്ത് 2, എരുമേലി 1 എന്നിങ്ങനെ 3 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇതിന് പുറമെ അസമിൽ ഒന്നും ഝാർഖണ്ഡിൽ ഒന്നും വീതം വീടുകളുടെ നിർമാണവും അവസാന ഘട്ടത്തിലാണ്. ഇതോടെ ഈ വർഷം ഒക്ടോബറിൽ 12 വീടുകളുടെ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറാന്‍ സാധിക്കുമെന്ന് ഫാദർ ജോർജ് കണ്ണന്താനം പറഞ്ഞു.
<br>
TAGS : PROJECT SHELTER | Fr. GEORGE KANNANTHANAM
SUMMARY : Project Shelter Housing Scheme; Handing over the keys of 5 completed houses tomorrow
ഡല്‍ഹി: നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരുക്കേറ്റവര്‍ എത്രയും വേഗം സുഖം…
തിരുവനന്തപുരം: പേട്ടയിലെ റെയില്‍വേ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. ആശുപത്രിയിലെ ശുചിമുറിയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ ഉടന്‍…
ബെംഗളൂരു: യുവാക്കളില്‍ മൂല്യാധിഷ്ഠിത ജീവിതക്രമം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആന്റിഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ഹോപ്പ് സൊസൈറ്റിയും സംയുക്തമായി നടത്തിയ…
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പില്‍ പ്രവീണ്‍ (45)…
കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അധ്യാപകർ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക്…
തൃശൂർ: വാണിയംപാറയില്‍ വീട്ടിലെ ശുചിമുറിയില്‍ വച്ച് രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മോളിയേക്കല്‍ വീട്ടില്‍ ശാന്തി പീറ്ററിന്റെ മകൻ…